Follow KVARTHA on Google news Follow Us!
ad

തേജസ് ദിനപത്രം നിര്‍ത്തുന്നതിനേക്കുറിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം തിങ്കളാഴ്ച പരസ്യ പ്രഖ്യാപനം നടത്തും

പോപ്പുലര്‍ ഫ്രണ്ട് മുഖപത്രം തേജസ് പ്രസിദ്ധീകരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടത്തും. സംസ്ഥാന നേതൃത്വം കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് Kerala, News, Trending, Kozhikode, News Paper, Thejas Daily to Shut On Dec 31
കോഴിക്കോട് : (www.kvartha.com 21.10.2018) പോപ്പുലര്‍ ഫ്രണ്ട് മുഖപത്രം തേജസ് പ്രസിദ്ധീകരണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടത്തും. സംസ്ഥാന നേതൃത്വം കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിക്കുക. എന്നാല്‍ ജീവനക്കാരുടെ പ്രത്യേക യോഗം ഞായറാഴ്ച കോഴിക്കോട് തേജസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത് തീരുമാനം അറിയിച്ചു. ഡിസംബര്‍ 31 നായിരിക്കും അവസാനമായി പത്രം ഇറക്കുക. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റും തേജസ് ഡയറക്ടറുമായ നാസിറുദ്ദീന്‍ എളമരമാണ് തീരുമാനം ജീവനക്കാരെ അറിയിച്ചത്.

പത്രത്തിന് അവധികൊടുത്ത് മുഴുവന്‍ ജീവനക്കാരെയും കോഴിക്കോട്ടെ ഓഫീസിലേക്ക് വിളിച്ചുകൂട്ടി തേജസ് ഡയറക്ടര്‍ നാസറുദ്ദീന്‍ എളമരം ആണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ പരസ്യം വിലക്ക് തുടരുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നാണ് വിശദീകരണം. ദിനപത്രം നിര്‍ത്തുമെങ്കിലും തേജസ് ദ്വൈവാരിക വാരികയാക്കാനും ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ നിലനിര്‍ത്തി കൂടുതല്‍ പരിഷ്‌കരിക്കാനും മാനജ്മെന്റ് തീരുമാനിച്ചു. ഇതിലേക്ക് ഇരുപത്തിയഞ്ചോളം ജീവനക്കാരെ നിലനിര്‍ത്തും. ബാക്കിയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി മാന്യമായി പിരിച്ചുവിടാനും ധാരണയായി.

മൂന്നു മാസം മുമ്പ് വേജ് ബോര്‍ഡ് പ്രകാരമുള്ള ശമ്പളവര്‍ദ്ധന നടപ്പാക്കിയ തേജസ് പൂട്ടുന്നതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അടിയന്തര രാഷ്ട്രീയ തീരുമാനമാണുള്ളത്. അടച്ചുപൂട്ടുന്നതു സംബന്ധിച്ച് മാനേജ്മെന്റ് നേരത്തെ തന്നെ ലേബര്‍ കമ്മിഷനറുമായി ചര്‍ച്ചനടത്തിയിരുന്നു. 1997ല്‍ മാസികയായി തുടങ്ങിയ പിന്നീട് ദ്വൈവാരിക ആവുകയും അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ 2006 ജനുവരി 26ന് ദിനപത്രം തുടങ്ങുകയുമായിരുന്നു. കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിനടുത്ത് നാലുനിലവരുന്ന കെട്ടിടത്തില്‍ ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തേജസ് പ്രസിദ്ധീകരണം തുടങ്ങിയത്.

നേരത്തെ സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും തേജസിന് എഡിഷന്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നരവര്‍ഷം മുമ്പ് അവ അടച്ചുപൂട്ടിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പത്രത്തിന് നിലവില്‍ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും എഡിഷനുകളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Kozhikode, News Paper, Thejas Daily to Shut On Dec 31
  < !- START disable copy paste -->