Follow KVARTHA on Google news Follow Us!
ad

വാട്ട്സ്ആപ്പിലെ ജീവനക്കാര്‍ തന്നെ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയേക്കാം!

വാട്ട്സ്ആപ്പില്‍ പല വിധ തട്ടിപ്പുകള്‍ കണ്ടിട്ടുണ്ട്. എന്നാലിപ്പോഴിതാ പുതിയ തട്ടിപ്പുമായി രംഗത്തു Whats App, Cheating, Fake, Messages, OTP, Verification, Scam alert: WhatsApp 'staff' can steal your account in UAE,News, Dubai, Gulf, Fake, UAE,
ദുബൈ:(www.kvartha.com 21/10/2018) വാട്ട്സ്ആപ്പില്‍ പല വിധ തട്ടിപ്പുകള്‍ കണ്ടിട്ടുണ്ട്. എന്നാലിപ്പോഴിതാ പുതിയ തട്ടിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് ചിലര്‍. വാട്ട്സ്ആപ്പ് കമ്പനിയിലെ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതാണ് പുതിയ തട്ടിപ്പ് രീതി. വെരിഫിക്കേഷന്‍ കോഡ് ഉപഭോക്താവില്‍ നിന്നും കൈക്കലാക്കിയാണ് ഇവര്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്യുന്നത്.

വാട്ട്സ് ആപ്പിലെ ജീവനക്കാരനാണെന്ന് പറയുന്നത് കൊണ്ടുതന്നെ ചിലര്‍ ചോദിക്കുന്ന വിവരങ്ങള്‍ അപ്പാടെ തട്ടിപ്പ് സംഘത്തിന് കൈമാറുന്നു. ഒരു സംഘം തന്നെ ഈ തട്ടിപ്പിന് പിന്നിലുള്ളതായി ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കുന്നു. സ്വകാര്യ വിവരങ്ങള്‍ ചോദിച്ചുവരുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുതെന്നും ടെലികമ്യൂണിക്കേഷന്‍സ് അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. ഇതുകൂടാതെ വാട്ട്സ് ആപ്പില്‍ വരുന്ന സംശയാസ്പദമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്താലും നിങ്ങളുടെ വാട്ട്സ് ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തേക്കാം.

Whats App, Cheating, Fake, Messages, OTP, Verification, Scam alert: WhatsApp 'staff' can steal your account in UAE,News, Dubai, Gulf, Fake, UAE,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Whats App, Cheating, Fake, Messages, OTP, Verification, Scam alert: WhatsApp 'staff' can steal your account in UAE,News, Dubai, Gulf, Fake, UAE,