Follow KVARTHA on Google news Follow Us!
ad

കലാപം സൃഷ്ടിക്കാന്‍ മന്ത്രിയുടെ ഗൂഢാലോചന: ആര്‍ എസ് എസ്

ദേവസ്വം മന്ത്രിയുടെ ആസൂത്രിത ഗൂഢാലോചനയാണ് പാവനമായ ശബരിമല ക്ഷേത്രസങ്കേതത്തെ കലാപഭൂമിയാക്കിയതെന്ന് ആര്‍ എസ് എസ് പ്രാന്തകാര്യവാഹ് പി ഗോപാലന്‍കുട്ടി Kerala, News, Kochi, RSS, Minister, Trending, Sabarimala, Politics, Sabarimala; RSS against Minister
കൊച്ചി: (www.kvartha.com 18.10.2018) ദേവസ്വം മന്ത്രിയുടെ ആസൂത്രിത ഗൂഢാലോചനയാണ് പാവനമായ ശബരിമല ക്ഷേത്രസങ്കേതത്തെ കലാപഭൂമിയാക്കിയതെന്ന് ആര്‍ എസ് എസ് പ്രാന്തകാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. ക്ഷേത്ര വിശ്വാസികള്‍ നടത്തിവന്ന സമാധാനപരമായ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് മന്ത്രി പദ്ധതിയൊരുക്കിയത്. മന്ത്രിയുടെ ഗൂഢപദ്ധതി വിജയിപ്പിക്കാന്‍ കൂട്ടുനിന്ന ചിലരും പോലീസുമാണ് ഇതിലെ കൂട്ടുപ്രതികള്‍. പോലീസ് പ്രകോപനം സൃഷ്ടിച്ച് പ്രശ്‌നങ്ങള്‍ വഷളാക്കുകയാണ്.

എ എച്ച് പി ഭാരവാഹിയുടെ ശബ്ദ സന്ദേശം ആര്‍ എസ് എസിന്റെ തലയില്‍ കെട്ടിവെക്കാനാണ് മന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയത്.  മന്ത്രിയുടെ നിലവാരം സൂക്ഷിക്കാന്‍ കഴിയില്ലെങ്കിലും പാര്‍ട്ടി നേതാവിനേക്കാളും മന്ത്രി തരം താഴരുത്. ശബരിമലയില്‍ ഭക്തജനങ്ങളെ തല്ലിച്ചതച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കോടതി വിധി നടപ്പിലാക്കാന്‍ നിരീശ്വരവാദികളെയും പാര്‍ട്ടി ഗ്രാമങ്ങളിലെ ചാവേറുകളെയും സജ്ജമാക്കുകയാണ് സി പി എമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിക്കണം. ശബരിമലയുടെ പ്രാധാന്യം ഇല്ലാതാക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടത്തിയ പരിശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്ന് സി പി എം നടത്തിക്കൊണ്ടിരിക്കുന്നത്. ദേവസ്വം മന്ത്രി നുണ പ്രചാരണം നിര്‍ത്തി ശബരിമലയെ വിവാദ ഭൂമിയാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. ആചാരപരിഷ്‌കരണങ്ങള്‍ അടിച്ചേല്‍പിക്കുന്നതാകരുത്. വിശ്വാസി സമൂഹത്തെ കണക്കിലെടുത്തു വേണം ശബരിമലയിലെ ആചാരപരിഷ്‌കരണങ്ങളെന്ന ആവശ്യത്തെ സര്‍ക്കാര്‍ അവഗണിക്കരുത് അദ്ദേഹം പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, RSS, Minister, Trending, Sabarimala, Politics, Sabarimala; RSS against Minister
  < !- START disable copy paste -->