» » » » » » » » » മല കയറാനെത്തിയ രഹന ഫാത്ത്വിമയുടെ ഇരുമുടിക്കെട്ടില്‍ നാപ്കിന്‍ പാഡുകളും? ചര്‍ച്ച കൊഴുക്കുന്നു

ശബരിമല: (www.kvartha.com 19.10.2018) ശബരിമല കയറാനെത്തിയ ആക്ടിവിസ്റ്റും നടിയും മോഡലുമായ രഹന ഫാത്ത്വിമയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്. വെള്ളിയാഴ്ച രാവിലെയാണ് രഹന ഫാത്ത്വിമ സന്നിധാനത്തേക്ക് യാത്ര തുടങ്ങിയത്. കവിത എന്ന മാധ്യമപ്രവര്‍ത്തകയും രഹനയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

നടപ്പന്തല്‍ വരെ പോലീസ് പിന്തുണച്ചെങ്കിലും പിന്നീട് പ്രതിഷേധക്കാരുടെ പ്രതിഷേധം ശക്തമായതോടെ ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു. മാത്രമല്ല മന്ത്രി കടകംപള്ളി സുരന്ദ്രേന്റെ നിര്‍ദേശവും ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. മലയിറങ്ങുമ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന ഇരുമുടിക്കെട്ടും താന്‍ ഇവിടെ ഉപേക്ഷിക്കുന്നുവെന്ന് രഹന പറഞ്ഞിരുന്നു.

Rahana Fathima in trouble, Sabarimala Temple, News, Religion, Trending, Controversy, Social Network, Kerala.

എന്നാല്‍ രഹന ഫാത്ത്വിമയുടെ ഇരുമുടിക്കെട്ടില്‍ എന്ത് വസ്തുക്കളാണ് ഉണ്ടായിരുന്നത് എന്ന കാര്യത്തില്‍ ദുരൂഹതയേറുകയാണ്. ഇവര്‍ക്ക് കെട്ടു നിറച്ചു നല്‍കിയ ഗുരുസ്വാമി ആരെന്നു വ്യക്തമാക്കണമെന്നും ഇരുമുടിക്കെട്ട് പരിശോധിക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നുണ്ട്.

ഇവര്‍ പല സുഹൃത്തുക്കളോടും തന്റെ കയ്യില്‍ സാനിറ്ററി നാപ്കിന്‍ കരുതിയിട്ടുണ്ടെന്ന് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. അതുകൊണ്ടു തന്നെ ഇവര്‍ യാതൊരു വ്രത ശുദ്ധിയുമില്ലാതെയാണ് വന്നതെന്നും ഇരുമുടിക്കെട്ടില്‍ എന്തൊക്കെ വസ്തുവകകള്‍ ഉണ്ടെന്ന് ആര്‍ക്കും അറിയില്ലെന്നും ശബരിമല ആചാര സംരക്ഷണ സമിതി ആരോപിച്ചു.

Keywords: Rahana Fathima in trouble, Sabarimala Temple, News, Religion, Trending, Controversy, Social Network, Kerala.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal