Follow KVARTHA on Google news Follow Us!
ad

പ്രവാസി വ്യവസായികളെ കബളിപ്പിക്കുന്ന യുവാക്കളുടെ സംഘം സജീവം, മലപ്പുറം സ്വദേശിക്ക് നഷ്ടമായത് ഒന്നരക്കോടി

പതിറ്റാണ്ടുകളായി വിദേശത്ത് വ്യവസായ സംരഭങ്ങള്‍ നടത്തുന്നവരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുന്നNews, Guruvayoor, Kerala, Press meet, Cheating, Police,
ഗുരുവായൂര്‍ :(www.kvartha.com 21/10/2018) പതിറ്റാണ്ടുകളായി വിദേശത്ത് വ്യവസായ സംരഭങ്ങള്‍ നടത്തുന്നവരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടുന്ന യുവാക്കളുടെ സംഘം സജീവമാകുന്നതായി പ്രവാസി വ്യവസായി എളവള്ളി സ്വദേശി റഷീദ് പെരുമ്പാടി ഗുരുവായൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് തട്ടിപ്പ് നടത്തി മുങ്ങുന്നത്. ഒന്നരക്കോടി രൂപയുടെ സാധനങ്ങള്‍ തന്റെ കടയില്‍ നിന്ന് വാങ്ങി മലപ്പുറം സ്വദേശി ഹിഷാം ചെക്ക് നല്‍കിയിരുന്നു.

News, Guruvayoor, Kerala, Press meet, Cheating, Police,Pravasi Malayali cheated by youths


കഴിഞ്ഞ 10ന് ചെക്ക് ബാങ്കില്‍ നിന്ന് മടങ്ങിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. ഉടന്‍ തന്നെ ഇന്ത്യന്‍ എംബസിയിലും നോര്‍ക്കയിലും പരാതി നല്‍കി. അഞ്ച്ദിവസം മുമ്പ് ഹിഷാം വിസ റദ്ദാക്കി നാട്ടിലേക്ക് പോയതായും അറിഞ്ഞു. തുടര്‍ന്ന് മലപ്പുറത്തെ വീട്ടിലെത്തിയപ്പോള്‍ തനിക്ക് നേരെ വധ ഭീഷണി മുഴക്കി തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം ജില്ല പോലീസ് മേധാവിക്കും പരാതി നല്‍കി. പ്രവാസികള്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുമ്പോള്‍ നാട്ടില്‍ ഭരണകര്‍ത്താക്കളില്‍നിന്നോ പോലീസില്‍ നിന്നോ യാതൊരുവിധ സംരക്ഷണവും ലഭിക്കുന്നില്ലെന്നും റഷീദ് പെരുമ്പാടി ആരോപിച്ചു.

10 കമ്പനികളില്‍ നിന്നായി 16 കോടിയോളം ഇത്തരത്തില്‍ തട്ടിയിട്ടുണ്ട്. കാലങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വിലകൊടുത്ത് വാങ്ങിയാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. ഈ കമ്പനിയുടെ പേരില്‍ പലതവണയായി ചെറുകിട സാധനങ്ങള്‍ വാങ്ങി പണം നല്‍കി വിശ്വാസം പിടിച്ചു പറ്റും. പിന്നീട് വലിയ തുകക്കുള്ള സാധനങ്ങള്‍ വാങ്ങി ചെക്ക് നല്‍കും. പ്രമുഖ കമ്പനികളുടെ സാധനങ്ങള്‍ പകുതി വിലക്ക് വിറ്റഴിച്ച് സംഘം നാട്ടിലേക്ക് കടക്കുകയാണ് പതിവ്. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇത്തരക്കാരെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായും റഷീദ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Guruvayoor, Kerala, Press meet, Cheating, Police,Pravasi Malayali cheated by youths