Follow KVARTHA on Google news Follow Us!
ad

തലസ്ഥാന നഗരിയില്‍ ജനത്തെ വിറപ്പിച്ച് കാറോട്ടം; പോലീസിന് നേരെ കത്തിയേറ്, രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താന്‍ പോലീസിന്റെ നെട്ടോട്ടം

തലസ്ഥാന നഗരിയില്‍ ജനത്തെ വിറപ്പിച്ച് കാറോട്ടം. പോലീസിന്റെ പരിശോധനയ്ക്കിടെയാണ്Thiruvananthapuram, News, Crime, Criminal Case, Police, Probe, Case, Vehicles, Kerala,
തിരുവനന്തപുരം: (www.kvartha.com 13.10.2018) തലസ്ഥാന നഗരിയില്‍ ജനത്തെ വിറപ്പിച്ച് കാറോട്ടം. പോലീസിന്റെ പരിശോധനയ്ക്കിടെയാണ് സംഭവം. അമിത വേഗത്തില്‍ കാറോടിച്ചവരെ പിന്തുടര്‍ന്ന പോലീസിനുനേരെ കത്തി വലിച്ചെറിഞ്ഞ ശേഷം ഇവര്‍ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പ്രസ് ക്ലബ് റോഡിലായിരുന്നു സംഭവം.

മ്യൂസിയം മുതല്‍ പ്രസ് ക്ലബ് വരെ ജനത്തെ വിറപ്പിച്ചുകൊണ്ടായിരുന്നു ഇവരുടെ കാറോട്ടം. അന്വേഷണത്തില്‍ കാര്‍ ഉടമയെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. മദ്യലഹരിയില്‍ വാഹനമോടിച്ചതോ അല്ലെങ്കില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ യാത്രയോ ആകാം ഇതെന്നു പോലീസ് സംശയിക്കുന്നു.

 Police probe investigation, Thiruvananthapuram, News, Crime, Criminal Case, Police, Probe, Case, Vehicles, Kerala

മ്യൂസിയം ഭാഗത്തു നിന്നു അമിതവേഗത്തില്‍ കാര്‍ പായുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബേക്കറിക്കു സമീപം പോലീസ് സംഘം കാത്തുനിന്ന് വാഹനം തടഞ്ഞെങ്കിലും നിര്‍ത്തിയില്ല. പിന്നാലെ പോലീസ് വാഹനം പായുന്നതു കണ്ടു കാറിന്റെ വേഗത കൂട്ടി.

പ്രസ് ക്ലബ് റോഡിലേക്കു കടന്നയുടന്‍ കാറിലുണ്ടായിരുന്നവര്‍ ഒരു കത്തി പുറത്തേക്ക് എറിഞ്ഞശേഷം സെക്രട്ടേറിയറ്റ് ഭാഗത്തേക്കു പോയി. സിസിടിവി ക്യാമറ പരിശോധിച്ചു പിന്നാലെ കൂടിയ പോലീസ് പാളയം സാഫല്യം കോംപ്ലക്‌സിനു സമീപത്തു നിന്നു കാര്‍ കണ്ടെടുത്തു. ഇവിടെ വാഹനം ഉപേക്ഷിച്ച ശേഷം കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു.

കാര്‍ അമിത വേഗതയില്‍ പായുന്നതിനിടെ രണ്ട് ഇരുചക്രവാഹനങ്ങള്‍ അത്ഭുതകരമായാണു രക്ഷപ്പെട്ടത്. കാല്‍ നടയാത്രക്കാര്‍ പരിഭ്രാന്തരായി ഓടിമാറി. പ്രസ് ക്ലബിനു മുന്‍പിലായിരുന്നു നാടകീയ രംഗങ്ങള്‍ നടന്നത്. വേഗത്തില്‍ വന്ന കാറില്‍ നിന്നു കത്തി വലിച്ചെറിഞ്ഞതു കണ്ടു കാഴ്ചക്കാര്‍ അമ്പരന്നു.

സിനിമാ സ്‌റ്റൈലില്‍ കാര്‍ കറക്കി വളച്ചശേഷം തിരികെ പാളയം ഭാഗത്തേക്ക് ഓടിച്ചുപോയി. വാഹനത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നുവെന്നും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും കന്റോണ്‍മെന്റ് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police start investigation, Thiruvananthapuram, News, Crime, Criminal Case, Police, Probe, Case, Vehicles, Kerala.