Follow KVARTHA on Google news Follow Us!
ad

സമൂഹമാധ്യമങ്ങളില്‍ കൂടി മോശം പരാമര്‍ശം: ജീവനക്കാരനെതിരെ നടപടിയെടുത്ത് ലുലു ഗ്രൂപ്പ്

ഗള്‍ഫ് രാജ്യങ്ങളിലെ നിയമവ്യവസ്ഥയ്ക്ക് കടകവിരുദ്ധമായി സമൂഹ Abu Dhabi, News, Social Network, Riyadh, Protection, Threatened, Gulf, World,
അബുദാബി/റിയാദ്: (www.kvartha.com 16.10.2018) ഗള്‍ഫ് രാജ്യങ്ങളിലെ നിയമവ്യവസ്ഥയ്ക്ക് കടകവിരുദ്ധമായി സമൂഹ മാധ്യമങ്ങളിലൂടെ മോശം പരാമാര്‍ശം നടത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത റിയാദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനെ ജോലിയില്‍ നിന്നും നീക്കം ചെയ്തതായി ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ നന്ദകുമാര്‍ നായര്‍ അറിയിച്ചു.

സമൂഹത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാകുന്ന ദുഷ്പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന ലുലു ഗ്രൂപ്പിന്റെ കര്‍ശന നിലപാടാണ് ഇത്തരത്തിലുള്ള നടപടിയെടുക്കാന്‍ ഇടയായത്.

Lulu group again take action against their immature staff, Abu Dhabi, News, Social Network, Riyadh, Protection, Threatened, Gulf, World

ഗൾഫ് രാജ്യങ്ങളിലെ നിയമവ്യവസ്ഥയ്ക്ക് കടകവിരുദ്ധമായി സമൂഹമാധ്യമങ്ങളിലൂടെ മോശം കമന്റിട്ട ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരൻ ദീപക്കിനെ ജോലിയിൽ നിന്നും നീക്കം ചെയ്തതായി ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻ ഓഫിസർ നന്ദകുമാർ നായർ അറിയിച്ചു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിനു താഴെയാണ് ദീപക് മോശം പരാമർശം നടത്തിയത്. പിന്നീട് ഇയാൾ സംഭവത്തിൽ മാപ്പു ചോദിക്കുകയും ചെയ്തിരുന്നു. അയ്യപ്പഭഗവാനെ അപമാനിക്കണം എന്നോ ശബരിമലയെ കളങ്കപ്പെടുത്തണം എന്നോ ഒന്നും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും വിശ്വാസികളുടെ വികാരം വൃണപ്പെട്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജോലി ചെയ്യുന്ന സ്ഥാപനത്തിനോ അതുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കോ ഒരു ബന്ധവുമില്ലെന്നും ദീപക് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇയാളുടെ കമന്റ് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉണ്ടാക്കി. ലുലു ഉടമ എം.എ. യൂസഫ് അലിയുടെ ഫേസ്ബുക്ക് പേജിൽ ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ കമന്റ് ചെയ്തിരുന്നു.


കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നടത്തിയ മോശം പരാമര്‍ശത്തില്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനെ ലുലു ഈയിടെ പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് എല്ലാ ജീവനക്കാര്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലെ നിയമസംവിധാനങ്ങള്‍ക്ക് കടകവിരുദ്ധമായി സമൂഹമാധ്യമങ്ങളില്‍ കൂടി മതങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തുകയോ, വ്യക്തിഹത്യ നടത്തുകയോ ചെയ്യുന്ന ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന മുന്നറിയിപ്പ് എല്ലാ ജീവനക്കാര്‍ക്കും ലുലു ഗ്രൂപ്പ് നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lulu group again take action against their immature staff, Abu Dhabi, News, Social Network, Riyadh, Protection, Threatened, Gulf, World.