Follow KVARTHA on Google news Follow Us!
ad

ഹംസഫര്‍ എക്‌സ്പ്രസ്സ് യാത്ര ആരംഭിച്ചു: കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഫ്‌ലാഗ് ഓഫ് ചെയ്തു

ബംഗളുരുവിലെ ബാനസ്വാടിയില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടു News, Thiruvananthapuram, Kerala, Train,
തിരുവനന്തപുരം:(www.kvartha.com 20/10/2018) ബംഗളുരുവിലെ ബാനസ്വാടിയില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടു ദിവസം സര്‍വീസുള്ള ഹംസഫര്‍ എക്‌സ്പ്രസ്സ് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള ഹംസഫര്‍ എക്‌സ്‌പ്രെസ്സില്‍ 22 ബോഗികളാണുള്ളത്.

News, Thiruvananthapuram, Kerala, Train, Ham safer Express commenced journey: Union Minister Alfonso Kannanthanam flagged off

വ്യാഴം, ശനി എന്നി ദിവസങ്ങളില്‍ വൈകീട്ട് 6.50 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ യഥാക്രമം വെള്ളി, ഞായര്‍ എന്നി ദിവസങ്ങളില്‍ രാവിലെ 10.45 ന് ബാനസ്വാടിയില്‍ എത്തും. അതുപോലെ വെള്ളി, ഞായര്‍ എന്നി ദിവസങ്ങളില്‍ വൈകീട്ട് 7 മണിക്ക്, ബാനസ്വാടിയില്‍ നിന്ന് പുറപ്പെടുന്ന ഹംസഫര്‍ എക്‌സ്പ്രസ്സ് യഥാക്രമം ശനി, തിങ്കള്‍ എന്നി ദിവസങ്ങളില്‍ രാവിലെ 9.05ന് കൊച്ചുവേളിയില്‍ എത്തും.

News, Thiruvananthapuram, Kerala, Train, Ham safer Express commenced journey: Union Minister Alfonso Kannanthanam flagged off

ഉദ്ഘാടന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രിയും എം എല്‍ എയുമായ ഓ രാജഗോപാല്‍, എ സമ്പത്ത് എം പി, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൗണ്‍സിലര്‍ ഹിമ സജി, റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Train, Ham safer Express commenced journey: Union Minister Alfonso Kannanthanam flagged off