Follow KVARTHA on Google news Follow Us!
ad

ശബരിമല ഡ്യൂട്ടിക്ക് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് കര്‍ശന പെരുമാറ്റച്ചട്ടം വരുന്നു

രാജ്യത്തെ തന്നെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയില്‍ സ്ത്രീAlappuzha, News, Religion, Sabarimala Temple, Trending, Controversy, Kerala,
ആലപ്പുഴ: (www.kvartha.com 22.10.2018) രാജ്യത്തെ തന്നെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയില്‍ സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട് അടുത്ത നാളുകളിലുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്തു വരുന്ന മണ്ഡല മകരവിളക്ക് സീസണിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പ്രത്യേക ഡ്യൂട്ടിക്കായി തിരഞ്ഞെടുക്കുന്നത് അവരുടെ പ്രദേശപരമായ പശ്ചാത്തലം കൂടി കണക്കിലെടുത്തായിരിക്കണമെന്ന് ദേവസ്വം വിജിലന്‍സ് വിഭാഗവും ഉന്നത പോലീസ് കേന്ദ്രങ്ങളും ബോര്‍ഡിനെ അറിയിച്ചതായി സൂചന.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നാട്ടില്‍ നടന്ന നാമജപ യജ്ഞങ്ങളിലും മറ്റും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ പലരും പങ്കെടുത്തതായിട്ടാണ് വിവരം. കൂടാതെ ദേവസ്വം ബോര്‍ഡിന്റെ പല ഓഫീസുകളിലേക്കും ഭക്ത ജനക്കൂട്ടായ്മയുടെ പേരില്‍ ചിലര്‍ നടത്തിയ ഉപരോധ സമരം യഥാസമയം ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ച് അതുവഴി മുന്‍കൂട്ടി പോലീസ് സഹായം ഉറപ്പാക്കുവാന്‍ പല ഉദ്യോഗസ്ഥരും തയ്യാറായില്ല.

Devaswom Board employees in Sabarimala duty have a strict code of conduct, Alappuzha, News, Religion, Sabarimala Temple, Trending, Controversy, Kerala

കുറ്റകരമായ അനാസ്ഥ ഇക്കാര്യത്തില്‍ കൂടുതലായി ഉണ്ടായിട്ടുള്ളത് ഉന്നത ശ്രേണിയില്‍ ജോലി ചെയ്യുന്ന വനിത ഉദ്യോഗസ്ഥകളില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. ഇക്കുറി ശബരിമലയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി തിരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ വിശദമായി പഠിച്ചതിനു ശേഷമായിരിക്കും നിയമനം നല്‍കുക. സ്ഥിരമായി ശബരിമലയില്‍ ഡ്യൂട്ടിക്കെത്തി കോടികള്‍ സമ്പാദിച്ചവരെക്കുറിച്ചും ഇവരുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യവും ബോര്‍ഡിലെ ചില ജീവനക്കാരുടെ സംഘടനകള്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം നടപടികളുടെ തുടക്കം എന്ന നിലയിലാണ് പമ്പയിലും സന്നിധാനത്തും നിലവില്‍ ജോലി ചെയ്യുന്ന ചിലര്‍ക്ക് നല്‍കിയിട്ടുള്ള വിശദീകരണ കത്ത്. മണ്ഡലകാലം ആരംഭിക്കുന്നതിനു വളരെ മുന്‍പു തന്നെ ജീവനക്കാരെ നിയമിക്കുന്നതു സംബന്ധിച്ച തീരുമാനം ഇത്തവണ ബോര്‍ഡ് കൈക്കൊള്ളുവാനാണ് സാധ്യത. മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിലും ശബരിമലയിലും താത്കാലിക ജീവനക്കാരായി വര്‍ഷങ്ങളായി ജോലി ചെയ്യുന്നവര്‍ പോലും ഇത്തവണ കര്‍ശന നിരീക്ഷണത്തിലാകും.

കഴിഞ്ഞ ദിവസം സന്നിധാനത്ത് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ നാമജപയജ്ഞ പരിപാടി ക്കും മറ്റും ചില ഉന്നത ദേവസ്വം ഉദ്യോഗസ്ഥരുടെ നിശബ്ദ പിന്തുണയും ആശിര്‍വാദവും ലഭിച്ചിരുന്നതായും ബന്ധപ്പെട്ട ഉന്നതര്‍ മനസ്സിലാക്കിയിട്ടുണ്ട്.

നിലവില്‍ ശബരിമലയില്‍ ഇപ്പോള്‍ ഏതാണ്ട് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പോലീസിന്റെ കണ്ണിലെണ്ണയൊഴിച്ചുള്ള നിരീക്ഷണത്തിലാണെന്നു പറയാം. കൃത്യമായി ജോലി ചെയ്യാതിരിക്കുക ജോലി സമയത്ത് മുങ്ങുക ലഹരി വസ്തുക്കള്‍ ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങളുള്ള ജീവനക്കാര്‍ ഇനി മുതല്‍ പ്രത്യേക നിരീക്ഷണത്തിലായിരിക്കും. ഇതിന്റെ ഭാഗമായി ദേവസ്വം വിജിലന്‍സ് വിഭാഗം കൂടുതല്‍ വിപുലീകരിക്കുവാനും ബോര്‍ഡ് ലക്ഷ്യമിടുന്നതായാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Devaswom Board employees in Sabarimala duty have a strict code of conduct, Alappuzha, News, Religion, Sabarimala Temple, Trending, Controversy, Kerala.