Follow KVARTHA on Google news Follow Us!
ad

വിവേകമില്ലാത്ത ഗവണ്‍മെന്റ് അധികാരത്തില്‍ ഇരുന്നാല്‍ എന്തെല്ലാം സംഭവിക്കുമെന്നതിന് തെളിവാണ് ശബരിമലയില്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

വിവേകമില്ലാത്ത ഗവണ്‍മെന്റ് അധികാരത്തില്‍ ഇരുന്നാല്‍ എന്തെല്ലാംThiruvananthapuram, News, Politics, Sabarimala Temple, Religion, Criticism, Controversy, Pinarayi vijayan, Ramesh Chennithala, Kerala,
തിരുവനന്തപുരം : (www.kvartha.com 19.10.2018) വിവേകമില്ലാത്ത ഗവണ്‍മെന്റ് അധികാരത്തില്‍ ഇരുന്നാല്‍ എന്തെല്ലാം സംഭവിക്കുമെന്നതിന് തെളിവാണ് ശബരിമലയില്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചുംബനസമരത്തില്‍ പങ്കെടുത്ത ആളുകള്‍ വരെയാണ് ശബരിമലയില്‍ പോയിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ സ്ഥിതിഗതികള്‍ ആളിക്കത്തിക്കുന്ന സമീപനമാണ് ബിജെപിയും സിപിഎമ്മും സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമല വിഷയത്തിലെ വിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ്. ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരം സംരക്ഷിക്കണമെന്ന യുഡിഎഫിന്റെ സത്യവാങ്മൂലം പിന്‍വലിച്ചത് ഗവണ്‍മെന്റാണെന്നും രമേശ് പറഞ്ഞു. വിധി വന്നപ്പോള്‍ അത് എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തില്‍ പക്വതയോടെ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തില്ല.

Chennithala blames Pinarayi govt, Thiruvananthapuram, News, Politics, Sabarimala Temple, Religion, Criticism, Controversy, Pinarayi vijayan, Ramesh Chennithala, Kerala

ഇന്റലിജന്‍സ് പരാജയമെന്നും നിഷ്‌ക്രിത്വവും അതിക്രമവുമാണ് പോലീസ് രണ്ടുദിവസമായി മാറിമാറി പരീക്ഷിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വിധി വന്ന അന്നുതന്നെ ശബരിമലയില്‍ സ്ത്രീപ്രവേശനം നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്.

പുന:പരിശോധന ഹര്‍ജി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ദേവസ്വം ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ വിരട്ടിയത് സര്‍ക്കാരാണ്. മുഖ്യമന്ത്രി വര്‍ഗീയത പരത്താന്‍ ശ്രമം നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennithala blames Pinarayi govt, Thiruvananthapuram, News, Politics, Sabarimala Temple, Religion, Criticism, Controversy, Pinarayi vijayan, Ramesh Chennithala, Kerala.