Follow KVARTHA on Google news Follow Us!
ad

വീട്ടുജോലിക്കാരി തന്റെയും മകളുടെയും മുടിയും കീറിയ വസ്ത്രങ്ങളും ശേഖരിക്കുന്നു; ആഭിചാര കര്‍മങ്ങളും കൂടോത്രവും ചെയ്യാനാണെന്ന സംശയവുമായി അറബ് യുവതി കോടതിയില്‍

വീട്ടുജോലിക്കാരി തന്റെയും മകളുടെയും മുടിയും കീറിയ വസ്ത്രങ്ങളും ശേഖരിക്കുന്നുവെന്ന്News, theft, Complaint, Allegation, Court, Gulf, Dubai, World,
ദുബൈ: (www.kvartha.com 12.10.2018) വീട്ടുജോലിക്കാരി തന്റെയും മകളുടെയും മുടിയും കീറിയ വസ്ത്രങ്ങളും ശേഖരിക്കുന്നുവെന്ന് കാട്ടി അറബ് യുവതി ദുബൈ കോടതിയില്‍. ഇത് ആഭിചാര കര്‍മങ്ങളും കൂടോത്രവും ചെയ്യാനാണെന്നും ഇവര്‍ സംശയിക്കുന്നു.

മാത്രമല്ല, തന്റെയും കുടുംബത്തിലുള്ളവരുടെയും, വീട്ടിലെ മറ്റു ജോലിക്കാരുടേയും ഫോട്ടോകളും ജോലിക്കാരി രഹസ്യമായി മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്നുണ്ടെന്നും ഇവര്‍ പരാതിപ്പെടുന്നു. ഇതു നാട്ടിലുള്ള അവരുടെ ഭര്‍ത്താവിന് കൈമാറുകയാണ് ചെയ്യുന്നതെന്നും പെരുമാറ്റങ്ങളില്‍ സംശയമുണ്ടെന്നും തൊഴിലുടമയായ സ്വദേശി സ്ത്രീ പരാതിയില്‍ ആരോപിക്കുന്നു. മാത്രമല്ല വിവിധ പണം ഏക്‌സ്‌ചേഞ്ച് ഏജന്‍സികള്‍ വഴി പണം കൈമാറുന്ന വിവരം ഇവര്‍ ഭര്‍ത്താവുമായി ഫോണിലൂടെ സംസാരിക്കുന്നതു താന്‍ കേട്ടതായും പരാതിക്കാരി പറയുന്നു.

Arab woman accuses maid of collecting hair, clothes for witchcraft in Dubai, News, theft, Complaint, Allegation, Court, Gulf, Dubai, World

അറബ് വനിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടുജോലിക്കാരിയുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ 8000 ദിര്‍ഹവും 9000 ദിര്‍ഹം വിലവരുന്ന ആഭരണങ്ങളും 25,000 ദിര്‍ഹത്തിന്റെ വാച്ചും കണ്ടെടുത്തു.

ചോദ്യം ചെയ്യലില്‍ ഇവര്‍ രണ്ടുമാസം മുമ്പ് 6000 ദിര്‍ഹം മോഷണം നടത്തിയിരുന്നുവെന്ന് സമ്മതിച്ചെങ്കിലും ദുര്‍മന്ത്രവാദം നടത്തിയെന്ന ആരോപണം നിഷേധിച്ചു. ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ഇതിനെക്കുറിച്ച് കൂടുതലായി അന്വേഷിച്ചു വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Arab woman accuses maid of collecting hair, clothes for witchcraft in Dubai, News, theft, Complaint, Allegation, Court, Gulf, Dubai, World.