Follow KVARTHA on Google news Follow Us!
ad

ദിലീപ് സംഘടനയ്ക്ക് പുറത്ത്; രാജി ചോദിച്ചുവാങ്ങിയതെന്ന് മോഹന്‍ ലാല്‍, തന്നെ കുറ്റപ്പെടുത്തിയതില്‍ അതൃപ്തിയുണ്ട്, ഇതിന്റെ പേരില്‍ നടിമാര്‍ മാപ്പുപറയേണ്ടതില്ല

ദിലീപിന്റെ രാജി ചോദിച്ചുവാങ്ങിയതെന്ന് മോഹന്‍ ലാല്‍. നടിയെ ആക്രമിച്ച കേസില്‍ Kochi, News, Trending, Press meet, Resigned, Mohanlal, Dileep, Cinema, Entertainment, Kerala,
കൊച്ചി: (www.kvartha.com 19.10.2018) ദിലീപിന്റെ രാജി ചോദിച്ചുവാങ്ങിയതെന്ന് മോഹന്‍ ലാല്‍. നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദിലീപ് താരസംഘടനയായ 'അമ്മ'യില്‍നിന്നു രാജിവച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്. വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആവശ്യം ദിലീപിനോട് സംസാരിച്ച് താരസംഘടന രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഡബ്ല്യുസിസി അംഗങ്ങളെ വീണ്ടും മോഹന്‍ലാല്‍ നടിമാരെന്നാണ് വിശേഷിപ്പിച്ചത്. സ്ത്രീകളുടെ പ്രശ്‌നം പരിശോധിക്കാന്‍ അമ്മയില്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെപിഎസി ലളിത, കുക്കു പരമേശ്വരന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് അംഗങ്ങള്‍.

'AMMA accepted Dileep's resignation': Mohanlal announces after massive pressure, Kochi, News, Trending, Press meet, Resigned, Mohanlal, Dileep, Cinema, Entertainment, Kerala

ജഗദീഷിന്റെയും സിദ്ദിഖിന്റെയും വാര്‍ത്താസമ്മേളനത്തില്‍ പിശകില്ല. രണ്ടുപേരും പറഞ്ഞത് അമ്മയുടെ നിലപാടാണ്. രണ്ടുപേരും രണ്ടുവിധത്തില്‍ പറഞ്ഞെന്നേയുള്ളൂ. രാജിവച്ചവര്‍ക്കു തിരിച്ചുവരണമെങ്കില്‍ അപേക്ഷ നല്‍കണം എന്നും അദ്ദേഹം വ്യക്തമാക്കി.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണു നടക്കുന്നത്. സംഘടന പതറിപ്പോയിനില്‍ക്കുകയാണ്. നാലുപേര്‍ രാജിവച്ചുപോയ കാര്യമല്ല ഞങ്ങളുടെ വലിയ പ്രശ്‌നം. ഈ വിഷയത്തില്‍ അടിയന്തരമായി ജനറല്‍ ബോഡി യോഗം വിളിക്കേണ്ട കാര്യമില്ല. ദിലീപിന്റേത് വലിയൊരു വിഷയമായിരുന്നു. അതാണ് ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്തത്.

ദിലീപിന്റെ കാര്യത്തില്‍ പ്രശ്‌നം പരിഹരിച്ചെന്നാണ് കരുതുന്നത്. ദിലീപിന്റെ കാര്യത്തില്‍ സാവകാശം വേണമെന്ന് ഡബ്ല്യുസിസിയോട് ആവശ്യപ്പെട്ടിരുന്നു. അത് ഉള്‍ക്കൊള്ളാതെയാണ് അവര്‍ അമ്മയില്‍നിന്നു വിട്ടുപോയത്.

അതേസമയം, ഡബ്ല്യു.സി.സിക്കെതിരെ കടുത്ത ആരോപണമാണ് ബാബുരാജ് ഉന്നയിച്ചത്. അമ്മയിലിരുന്ന് ചോരയൂറ്റി കൂടിച്ച് വളരാന്‍ ആണ് ഡബ്ല്യു.സി.സി ശ്രമിക്കുന്നതെന്നും അമ്മ എന്ന സംഘടനയെ എ.എം.എം.എ എന്ന് നാലാക്കി പിരിച്ചത് ഇവരാണെന്നും ബാബുരാജ് പറഞ്ഞു.

ഈ മൂന്നുപേര്‍ക്കുവേണ്ടി ഞങ്ങളുടെ പ്രസിഡന്റ് വളരെയധികം ചീത്തയാണ് കേള്‍ക്കുന്നതെന്ന് നടന്‍ ബാബുരാജ് പറഞ്ഞു. എന്നാല്‍ നടിമാര്‍ മാപ്പു പറയണമോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ മോഹന്‍ലാല്‍ തയാറായില്ല. തിരിച്ചുവരാന്‍ അവര്‍ മാപ്പു പറയേണ്ടതില്ലെന്നും എന്നാല്‍ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപിന്റെ രാജിയെ കുറിച്ച് മോഹന്‍ ലാല്‍ പ്രതികരിച്ചത് ഇങ്ങനെ;

ദിലീപിന്റെ രാജി 'അമ്മ' ചോദിച്ച് വാങ്ങിയതാണ്. താന്‍ തന്നെ ദിലീപിനെ വിളിക്കുകയായിരുന്നെന്നും അദ്ദേഹം തനിക്ക് രാജിക്കത്ത് എഴുതി തരികയായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോള്‍ എല്ലാ വിഷയത്തിലും അമ്മയുടെ പ്രസിഡന്റ് എന്നതില്‍ നിന്നും ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ കുറ്റക്കാരനായി കാണുന്നത് മോഹന്‍ലാല്‍ എന്ന വ്യക്തിയെ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ തനിക്ക് അതിയായി ദുഃഖമുണ്ടെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

ഡബ്ല്യു.സി.സി അംഗങ്ങളെ നടിമാര്‍ എന്നു വിളിച്ച് അഭിസംബോധന ചെയ്തുവെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലും ഡബ്ല്യു.സി.സി അംഗങ്ങളെ നടിമാര്‍ എന്ന് വീണ്ടും അഭിസംബോധന ചെയ്യുകയായിരുന്നു. നടിമാരെ നടിമാര്‍ എന്നല്ലാതെ പിന്നെ എന്താണ് വിളിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

''ആ നടിമാര്‍, അവരുടെ പേര് പറയുന്നില്ല, നടിമാര്‍ എന്ന് തന്നെ പറയുന്നു. അവര്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നതിന് മുമ്പ് തന്നെ ദിലീപ് രാജി നല്‍കിയിരുന്നു. രാജി വച്ച് പുറത്ത് പോയവരെ എന്തിനാണ് തിരികെ വിളിക്കുന്നതെന്നും രാജി വച്ച നടിയാണെങ്കിലും രാജി വച്ചവര്‍ക്ക് പ്രത്യേക പരിഗണനയൊന്നും ഇല്ല. രാജി വച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ അപേക്ഷ തരണം. എന്നാല്‍ അവര്‍ മാപ്പ് പറയേണ്ടതില്ല' എന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ നടന്‍മാരായ സിദ്ദിഖ്, ജഗദീഷ്, ഇടവേള ബാബു, രചന നാരായണന്‍ കുട്ടി, ബാബുരാജ്, ടിനി ടോം തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: 'AMMA accepted Dileep's resignation': Mohanlal announces after massive pressure, Kochi, News, Trending, Press meet, Resigned, Mohanlal, Dileep, Cinema, Entertainment, Kerala.