Follow KVARTHA on Google news Follow Us!
ad

അംബാനി സഹോദരങ്ങള്‍ തമ്മില്‍ സ്വത്തില്‍ വലിയ അന്തരം; സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി 'ബ്ലുംബര്‍ഗ്'

ഇന്ത്യയിലെ ഏറ്റവും വലിയ ധനിക കുടുംബമായ അംബാനി സഹോദരങ്ങളുടെ സ്വത്തുവിവരങ്ങള്‍ Mumbai, News, Business, Business Men, Reliance, Technology, Brothers, National,
മുംബൈ: (www.kvartha.com 19.10.2018) ഇന്ത്യയിലെ ഏറ്റവും വലിയ ധനിക കുടുംബമായ അംബാനി സഹോദരങ്ങളുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി 'ബ്ലുംബര്‍ഗ്'. മുകേഷ് അംബാനിയുടെയും അനില്‍ അംബാനിയുടെയും സ്വത്തുക്കള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് 'ബ്ലുംബര്‍ഗ്' പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.

100 ബില്യന്‍ ഡോളറാണു മുകേഷ് അംബാനിയുടെ (61) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആകെ സ്വത്ത്. മുകേഷിന്റെ വ്യക്തിഗത സമ്പാദ്യം 43.1 ബില്യന്‍ ഡോളര്‍. ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം ചൈനക്കാരനായ ജാക് മായില്‍ നിന്ന് മുകേഷ് സ്വന്തമാക്കി. ജാക് മായേക്കാള്‍ 5.2 ബില്യന്‍ ഡോളര്‍ അധികസമ്പാദ്യം മുകേഷിനുണ്ട്.

The 41 Billion-Dollar Wealth Gap Between Anil And Mukesh Ambani, Mumbai, News, Business, Business Men, Reliance, Technology, Brothers, National

മുകേഷിന്റെ ഇളയ സഹോദരനായ അനില്‍ അംബാനിക്ക് (59) കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ സാമ്പത്തിക പ്രയാസമാണു നേരിട്ടത്. വ്യക്തിഗത സമ്പാദ്യത്തില്‍ പകുതിയോളം നഷ്ടപ്പെട്ടപ്പോള്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം ഏകദേശം 41 ബില്യന്‍ ഡോളര്‍. ധീരുഭായി അംബാനിയുടെ മരണശേഷം ഭാര്യ കോകിലബെന്‍ ആണു റിലയന്‍സിനെ നയിച്ചിരുന്നത്. അംബാനി കുടുംബത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് 2005 ലാണ് സഹോദരന്മാര്‍ വേര്‍പിരിഞ്ഞതും കമ്പനി വിഭജിക്കപ്പെട്ടതും.

എണ്ണ, പ്രകൃതിവാതക ബിസിനസ് മുകേഷ് ഏറ്റെടുത്തു. ടെലികോം, ഊര്‍ജ മേഖലയിലുള്ള കുടുംബസ്വത്താണ് അനിലിനു ലഭിച്ചത്. 2016 സെപ്റ്റംബറില്‍ ജിയോയുമായി മുകേഷ് ടെലികോം മേഖലയിലേക്കു പ്രവേശിച്ചതോടെ അനിലിന്റെ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് (ആര്‍കോം) നഷ്ടത്തിലേക്കു കൂപ്പുകുത്തി. ജിയോയുടെ വരവോടെയും മറ്റും കടത്തില്‍ മുങ്ങിയ അനില്‍ അംബാനിയെ സഹായിക്കാന്‍ മുകേഷ് അംബാനി എത്തിയതും വാര്‍ത്തയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: The 41 Billion-Dollar Wealth Gap Between Anil And Mukesh Ambani, Mumbai, News, Business, Business Men, Reliance, Technology, Brothers, National.