Follow KVARTHA on Google news Follow Us!
ad

ശബരിമല; കേരളത്തില്‍ ബുധനാഴ്ച (17.10.2018) അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ഹര്‍ത്താല്‍

ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ Kochi, News, Harthal, Sabarimala Temple, Religion, Trending, Kerala
കൊച്ചി: (www.kvartha.com 17.10.2018) ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ബുധനാഴ്ച രാത്രി 12 മണി മുതല്‍ വ്യാഴാഴ്ച രാത്രി 12 മണി വരെ 24 മണിക്കൂര്‍ ഹര്‍ത്താലിന് ശബരിമല സംരക്ഷണസമിതി ആഹ്വാനം ചെയ്തു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോടതി വിധി നടപ്പാക്കുമെന്നും നിയമനിര്‍മ്മാണം ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയ പിന്നാലെയാണ് സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Sabarimala Samrakshana Samithi calls for Harthal on Thursday, Kochi, News, Harthal, Sabarimala Temple, Religion, Trending, Kerala

അതേസമയം സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും പോലീസും കുടപിടച്ചാല്‍ നിയമം കൈയ്യിലെടുക്കാനും മടി കാണിക്കില്ലെന്നാണ് സംരക്ഷണ സമിതിയുടെ മുന്നറിയിപ്പ്.

Keywords: Sabarimala Samrakshana Samithi calls for Harthal on Thursday, Kochi, News, Harthal, Sabarimala Temple, Religion, Trending, Kerala.