Follow KVARTHA on Google news Follow Us!
ad

നോക്കിയ ഹാന്‍ഡ് സെറ്റുകളുടെ വില കുത്തനെ കുറച്ചു; 13,000 രൂപ വരെ ഇളവ്

രാജ്യത്തെ മുന്‍നിര സ്മാര്‍ട് ഫോണ്‍ വിതരണ കമ്പനിയായ നോക്കിയ ഹാന്‍ഡ്‌സെറ്റുകളുടെ Mumbai, Business, Technology, Mobile Phone, National,
മുംബൈ: (www.kvartha.com 22.10.2018) രാജ്യത്തെ മുന്‍നിര സ്മാര്‍ട് ഫോണ്‍ വിതരണ കമ്പനിയായ നോക്കിയ ഹാന്‍ഡ്‌സെറ്റുകളുടെ വില കുത്തനെ കുറച്ചു. തിരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് നോക്കിയ നിര്‍മാതാക്കളായ എച്ച് എം ഡി ഗ്ലോബല്‍ വില കുറച്ചിരിക്കുന്നത്. 13,000 രൂപ വരെ വില കുറച്ചിട്ടുണ്ട്. 11,999 രൂപ വിലയുള്ള നോക്കിയ 3.1 (3ജിബി റാം) ഫോണ്‍ 1000 രൂപ വില കുറച്ച് 10,999 രൂപയ്ക്കാണ് വില്‍ക്കുന്നത്.

മറ്റു ഇളവുകള്‍ കൂടി ലഭിക്കുമ്പോള്‍ 9728 രൂപയ്ക്ക് വരെ ഫോണ്‍ ലഭിക്കും. ആന്‍ഡ്രോയ്ഡ് ഒറിയോ, 5.2 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്‌പ്ലെ, മീഡിയടെക് എംടി6750 എസ്ഒസി എന്നിവ നോക്കിയ 3.1യുടെ പ്രധാന ഫീച്ചറുകളാണ്.

Four Nokia smartphones get a price cut of up to Rs 13,000, Mumbai, Business, Technology, Mobile Phone, National

നോക്കിയ 5.1 മോഡല്‍ 1500 രൂപ വില കുറച്ച് 12,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. 3 ജിബി റാം, 32 ജിബി സ്‌റ്റോറേജ്, 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലെ, മീഡിയടെക് എംടി6755എസ് എസ്ഒസി എന്നിവ നോക്കിയ 5.1 ന്റെ പ്രധാന ഫീച്ചറുകളാണ്.

നോക്കിയ 6.1 ന്റെ 3GB/ 32GB, 4GB/ 64GB വേരിയന്റുകള്‍ യഥാക്രമം 1500, 1000 രൂപ വിലകുറച്ച് 13,499 രൂപ, 16,499 രൂപ എന്നിങ്ങനെയാണ് വില്‍ക്കുന്നത്. ഇരട്ട സിം, ആന്‍ഡ്രോയ്ഡ് ഒറിയോ, 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെ, ക്വാല്‍കം സ്‌നാപ് ഡ്രാഗണ്‍ 636 എസ്ഒസി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

അവതരിപ്പിക്കുമ്പോള്‍ 49,999 രൂപ വിലയുണ്ടായിരുന്ന നോക്കിയ 8 സിറൊക്കോ 13,000 രൂപ ഇളവില്‍ 36,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. ആന്‍ഡ്രോയ്ഡ് ഒറിയോ, 5.5 ഇഞ്ച് ക്യുഎച്ച്ഡി പിഒഎല്‍ഇഡി ഡിസ്‌പ്ലെ, ക്വാല്‍കം സ്‌നാപ് ഡ്രാഗണ്‍ 835 എസ്ഒസി എന്നിവ പ്രധാന ഫീച്ചറുകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Four Nokia smartphones get a price cut of up to Rs 13,000, Mumbai, Business, Technology, Mobile Phone, National.