Follow KVARTHA on Google news Follow Us!
ad

അയ്യപ്പ ദര്‍ശനത്തിനായി പതിമൂന്നോളം വിദ്യാര്‍ത്ഥിനികള്‍ പമ്പയിലെത്തി; പുറമേ കിസ് ഓഫ് ലൗ പ്രവര്‍ത്തകരും

ആക്ടിവിസ്റ്റുകളായ കൂടുതല്‍ യുവതികള്‍ ശബരിമല കയറാന്‍ വരുന്നുവെന്ന Sabarimala Temple, News, Religion, Trending, Controversy, Girl students, Protesters, Kerala,
ശബരിമല: (www.kvartha.com 20.10.2018) ആക്ടിവിസ്റ്റുകളായ കൂടുതല്‍ യുവതികള്‍ ശബരിമല കയറാന്‍ വരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശബരിമലയില്‍ മലചവിട്ടി സന്നിധാനത്തെത്തി അയ്യപ്പ ദര്‍ശനത്തിനായി പതിമൂന്നോളം വിദ്യാര്‍ത്ഥിനികള്‍ പമ്പയിലെത്തിയതായി സൂചന. ഇവരില്‍ രണ്ടുപേര്‍ പമ്പയിലുള്ളതായി പോലീസിന്റെ സ്ഥിരീകരണം.

ഇവര്‍ എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിനികളാണെന്ന് പറയപ്പെടുന്നു. എന്നാല്‍, ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനു പുറമേ കിസ് ഓഫ് ലൗ പ്രവര്‍ത്തകരും പമ്പയിലേക്ക് വരുന്നതായി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

13 girl students to entering Sabarimala?, Sabarimala Temple, News, Religion, Trending, Controversy, Girl students, Protesters, Kerala

അതേസമയം അയ്യപ്പ ദര്‍ശനത്തിന് യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടാല്‍ സുരക്ഷ ഒരുക്കാനാണ് പോലീസ് നിലപാടെന്നും സൂചനയുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെപോലെ കൂടുതല്‍ പോലീസ് ഉണ്ടാവില്ല. മറിച്ച് രണ്ടോ മൂന്നോ പോലീസുകാരെ മാത്രമാകും സുരക്ഷയ്ക്കായി വിട്ടുനല്‍കുക. മലകയറ്റത്തിനിടയില്‍ ഭക്തര്‍ തടഞ്ഞാല്‍ നിയമം നടപ്പാക്കേണ്ടകാര്യം ബോധ്യപ്പെടുത്തും. എന്നാല്‍ ദേഹോപദ്രവമോ അസഭ്യമോ വിളിച്ചാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വെള്ളിയാഴ്ച ആന്ധ്രയില്‍ നിന്നുള്ള മോജോ ടി.വി ലേഖിക കവിത, മോഡലും വനിതാ ആക്ടിവിസ്റ്റുമായ രഹന ഫാത്ത്വിമ എന്നിവര്‍ പോലീസ് അകമ്പടിയോടെ എത്തിയത് വിവാദമായിരുന്നു. ഇതില്‍ കവിതയ്ക്ക് പോലീസ് കവചവും ഹെല്‍മറ്റും നല്‍കിയിരുന്നു. യുവതികള്‍ സന്നിധാനത്തേക്ക് കയറിയാല്‍ നട അടച്ചിടുമെന്ന് തന്ത്രി മുന്നറിയിപ്പ് നല്‍കുകയും പരികര്‍മ്മികള്‍ നാമജപം ആരംഭിക്കുകയും ചെയ്തതോടെയാണ് ഇവരോട് മടങ്ങിപ്പോകാന്‍ പോലീസ് നിര്‍ദേശിച്ചത്.

അതിനിടെ ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍, മുന്‍ വക്താവ് വി.വി. രാജേഷ്, അയ്യപ്പകര്‍മ്മ സമിതി നേതാവ് സ്വാമി അയ്യപ്പദാസ് തുടങ്ങി സംഘപരിവാര്‍ സംഘടനകളുടെ നേതാക്കള്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. ആചാരം ലംഘിച്ച് യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസിന് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അതോടൊപ്പം പോലീസ് സംയമനം പാലിക്കണമെന്നും ഒരു ഘട്ടത്തില്‍പോലും ഭക്തരെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 13 girl students to entering Sabarimala?, Sabarimala Temple, News, Religion, Trending, Controversy, Girl students, Protesters, Kerala.