Follow KVARTHA on Google news Follow Us!
ad

ക്രിസ്മസ് പരീക്ഷയ്ക്ക് ഡിസംബര്‍ 13ന് തുടക്കമാകും; എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല

ഇത്തവണത്തെ ക്രിസ്മസ് പരീക്ഷയ്ക്ക് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഡിസംബര്‍ 13ന് തുടക്കമാകും. എസ്എസ്എല്‍സി, ഹയര്‍ Kerala, Examination, News, Christmas, SSLC, Higher Secondary, Exam, X'mas Exam will be started on Dec 13th
തിരുവനന്തപുരം: (www.kvartha.com 18.09.2018) ഇത്തവണത്തെ ക്രിസ്മസ് പരീക്ഷയ്ക്ക് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഡിസംബര്‍ 13ന് തുടക്കമാകും. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഡിസംബര്‍ 13 മുതല്‍ 22 വരെയാണ് പൊതുവിദ്യാലയങ്ങളിലെ അര്‍ധ വാര്‍ഷിക പരീക്ഷ നടക്കുക. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം മാര്‍ച്ചില്‍ തന്നെ നടക്കും.

ഒന്നാം പാദവാര്‍ഷിക പരീക്ഷ ഇത്തവണ ഉണ്ടാകില്ല. പകരം മുഴുവന്‍ സ്‌കൂളുകളിലും ഒക്ടോബര്‍ 15ന് മുമ്പ് ക്ലാസ് പരീക്ഷ നടത്തണമെന്ന് നിര്‍ദേശമുണ്ട്.
Kerala, Examination, News, Christmas, SSLC, Higher Secondary, Exam, X'mas Exam will be started on Dec 13th

ക്യുഐപി യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ഡിപിഐ കെ വി മോഹന്‍കുമാര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി കെ സുധീര്‍ ബാബു, എസ്‌സിഇആര്‍ടി ഡയറക്ടര്‍ ജെ പ്രസാദ്, അധ്യാപക സംഘടനാ നേതാക്കളായ കെ സി ഹരികൃഷ്ണന്‍, എന്‍ ശ്രീകുമാര്‍, ഹരിഗോവിന്ദന്‍, എം തമീമുദ്ദീന്‍, എ കെ സെയ്‌നുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Examination, News, Christmas, SSLC, Higher Secondary, Exam, X'mas Exam will be started on Dec 13th