Follow KVARTHA on Google news Follow Us!
ad

2019 തിരഞ്ഞെടുപ്പുകളില്‍ പങ്കാളിയാകില്ല, രാഷ്ട്രീയത്തിലേയ്ക്കില്ല: പ്രശാന്ത് കിഷോര്‍

ഹൈദരാബാദ്: (www.kvartha.com 10.09.2018) വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ തന്റെ പങ്കാളിത്തം ഉണ്ടായിരിക്കില്ലെന്ന് ഇലക്ഷന്‍ നയതന്ത്രജ് ഞന്‍ പ്രശാന്ത് കിഷോര്‍. National, Prashant Kishore, BJP, Politics
ഹൈദരാബാദ്: (www.kvartha.com 10.09.2018) വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ തന്റെ പങ്കാളിത്തം ഉണ്ടായിരിക്കില്ലെന്ന് ഇലക്ഷന്‍ നയതന്ത്രജ് ഞന്‍ പ്രശാന്ത് കിഷോര്‍. അതേസമയം ബീഹാറിലോ ഗുജറാത്തിലോ താഴേക്കിടയില്‍ നിന്നും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രശാന്ത് കിഷോര്‍.

രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നുവെന്ന മാധ്യമ റിപോര്‍ട്ടുകളും പ്രശാന്ത് കിഷോര്‍ തള്ളി. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതലൊന്നും വിട്ട് പറയാനും അദ്ദേഹം തയ്യാറായില്ല.

താന്‍ രൂപം നല്‍കിയ ഐ പി എ സിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും പക്ഷേ, അതിന് മുന്‍പ് സംഘടനയെ സുരക്ഷിതമായ കൈകളില്‍ എത്തിക്കണമെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു.

National, Prashant Kishore, BJP, Politics

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പ്രശാന്ത് കിഷോര്‍ ആയിരുന്നു. 2015 മാര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിട്ടതില്‍ പിന്നെ കഴിഞ്ഞ വര്‍ഷമാണ് മോഡിയെ നേരില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അമ്മ മരണകിടക്കയില്‍ കിടക്കുമ്പോഴായിരുന്നു ഇതെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു. അന്ന് മുതല്‍ പ്രശാന്ത് കിഷോര്‍ മോഡിയുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ നരേന്ദ്ര മോഡിക്കായി പ്രവര്‍ത്തിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ മറുപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Prashant, who formulated election strategy for Prime Minister Narendra Modi in the 2014 elections, said he never met Modi after he left Prime Minister's Office in March 2015 till last year when the PM called him when his mother was on death bed.

Keywords: National, Prashant Kishore, BJP, Politics