Follow KVARTHA on Google news Follow Us!
ad

തളിപ്പറമ്പിലെ ഹണിട്രാപ്പ്; അഭിനേത്രിയായ യുവതി അറസ്റ്റില്‍

തളിപ്പറമ്പിലെ ഹണിട്രാപ്പ് സംഘത്തിലെ പ്രധാനിയായ യുവതി അറസ്റ്റില്‍. കാസര്‍കോട് Woman, Arrested, Police, Crime, Criminal Case, Photo, Blackmailing, News, Kerala,
തളിപ്പറമ്പ്: (www.kvartha.com 17.09.2018) തളിപ്പറമ്പിലെ ഹണിട്രാപ്പ് സംഘത്തിലെ പ്രധാനിയായ യുവതി അറസ്റ്റില്‍. കാസര്‍കോട് കുഡ്‌ലു കാളിയങ്ങാട് മൈഥിലി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എം അഷിത എന്ന സമീറ (32) ആണ് പിടിയിലായത്.

തളിപ്പറമ്പില്‍ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ് നടത്തി നിരവധി പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യസൂത്രധാരിയാണ് യുവതിയെന്ന് പോലീസ് പറഞ്ഞു.

Woman arrested for extorting money in honey trap case, Woman, Arrested, Police, Crime, Criminal Case, Photo, Blackmailing, News, Kerala

അറസ്റ്റിലായ അഷിത ബിഎംഎസ് നേതാവായ ഒരു യുവാവിനെ വിവാഹം കഴിച്ച് അയാളുടെ കൂടെ ഫ് ളാറ്റില്‍ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി പേരെ ഹണിട്രാപ്പില്‍പെടുത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് ലക്ഷക്കണക്കിന് രൂപ സംഘം തട്ടിയെടുത്തിരുന്നു. കാസര്‍കോട്ടുകാരായ നിരവധി സമ്പന്ന യുവാക്കളും മധ്യവയസ്‌കരും ഹണിട്രാപ്പില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ അപമാനം ഭയന്ന് പലരും ഇത് പുറത്തു പറഞ്ഞിരുന്നില്ല.

സംഘത്തിന്റെ ചതിയില്‍ കുടുങ്ങിയ മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌കരന്‍ (62) എന്നയാള്‍ പരാതിയുമായി പോലീസിലെത്തിയതോടെയാണ് ബ്ലാക്ക് മെയില്‍ സംഘം അറസ്റ്റിലായത്. മുസ്തഫ എന്നയാളും വയനാട് സ്വദേശികളായ മറ്റ് രണ്ടുപേരും കൂടി പരാതിയുമായി രംഗത്തെത്തിയിരുന്നു. 2017 ഡിസംബറില്‍ മുസ്തഫയുടെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടില്‍ വെച്ച് വിവാഹം ചെയ്തു തരാം എന്ന് പ്രലോഭിപ്പിച്ച് ഒരു സ്ത്രീയോടൊപ്പം ഫോട്ടോ എടുപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി 1.80 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്.

ഈ കേസില്‍ നേരത്തെ നാലു പ്രതികളെ തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ചുഴലിയിലെ കെ.പി. ഇര്‍ഷാദ് (20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ് (22), ചൊറുക്കള വെള്ളാരംപാറയിലെ ടി. മുസ്തഫ (65), നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ് (21) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 24ന് തളിപ്പമ്പ്് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman arrested for extorting money in honey trap case, Woman, Arrested, Police, Crime, Criminal Case, Photo, Blackmailing, News, Kerala.