Follow KVARTHA on Google news Follow Us!
ad

ഓപ്പണിംഗിലെ സമ്പൂര്‍ണ പരാജയം: ടെസ്റ്റ് ഓപ്പണറായി രോഹിത്തിനെ കൊണ്ടുവരണമെന്ന് സേവാഗ്

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ ഓപ്പണിംഗ് സമ്പൂര്‍ണ പരാജയമായ സാഹചര്യത്തില്‍ പരിഹാര മാര്‍ഗം നിര്‍ദേശിച്ച് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണറായ രോഹിത് ശര്‍Mumbai, India, National, News, Cricket Test, Sports, Cricket, Sehwag, Rohit Sharma, Virender Sehwag wants Rohit Sharma to open in Test cricket
മുംബൈ: (www.kvartha.com 06.09.2018) ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ ഓപ്പണിംഗ് സമ്പൂര്‍ണ പരാജയമായ സാഹചര്യത്തില്‍ പരിഹാര മാര്‍ഗം നിര്‍ദേശിച്ച് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണറായ രോഹിത് ശര്‍മയെ ടെസ്റ്റ് ഓപ്പണര്‍ ആക്കണമെന്നാണ് സേവാഗിന്റെ ആവശ്യം. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത് ഫോമിലായിരുന്നില്ല. ഇതിന് ശേഷം ടെസ്റ്റ് ടീമില്‍ നിന്ന് താരം പുറത്തായിരുന്നു.

ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗ് അമ്പേ പരാജയമായിരുന്നു. ഓപ്പണിംഗ് കൂട്ടുകെട്ടും വിജയമായിരുന്നില്ല. ആദ്യ ടെസ്റ്റില്‍ 50 റണ്‍സ് കൂട്ടുകെട്ട് ഒഴിച്ചു നിര്‍ത്തിയാല്‍ ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ടിന് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഓരോ ടെസ്റ്റിലും ഓരോ കൂട്ടുകെട്ടാണ് ഇന്ത്യ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്റ്റില്‍ യുവതാരം പൃഥ്വി ഷാ അരങ്ങേറ്റം കുറിക്കുമെന്ന് സൂചനയുണ്ട്. കെ എല്‍ രാഹുലിന് പകരമായിരിക്കും അരങ്ങേറ്റതാരത്തെ പരീക്ഷിക്കുന്നത്. എന്നാല്‍ പൃഥ്വിക്ക് മുമ്പ് രോഹിതിനെ ഇറക്കണമെന്നാണ് സേവാഗിന്റെ ആവശ്യം.

''അഞ്ചാം ടെസ്റ്റില്‍ പൃഥ്വി ഷായ്ക്ക് അവസരം ലഭിച്ചേക്കാം, എന്നാല്‍ താരത്തിനു മുമ്പ് രോഹിത് ശര്‍മ്മയ്ക്കാണ് അവസരം നല്‍കേണ്ടതെന്നാണ് തന്റെ അഭിപ്രായം രോഹിത് പരാജയപ്പെടുകയാണെങ്കില്‍ മാത്രം പൃഥ്വിയ്ക്ക് അവസരം നല്‍കിയാല്‍ മതിയാവും. പൃഥ്വിയെ മൂന്നാം ഓപ്പണറായി സ്‌ക്വാഡില്‍ നിലനിര്‍ത്തണം. അങ്ങനെയെങ്കില്‍ പൃഥ്വിക്ക് ഏറെ കാര്യങ്ങള്‍ സീനിയര്‍ താരങ്ങളില്‍ നിന്ന് പഠിക്കാനാകും.'' സേവാഗ് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai, India, National, News, Cricket Test, Sports, Cricket, Sehwag, Rohit Sharma, Virender Sehwag wants Rohit Sharma to open in Test cricket