Follow KVARTHA on Google news Follow Us!
ad

ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്യുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് നല്‍കി കേരളാ പോലീസ്; അത്ഭുതപ്പെട്ട് യാത്രക്കാര്‍

ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്യുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് നല്‍കി കേരളാ പോലീസ് Kozhikode, News, Trending, Passengers, Kozhikode, Police, Kerala,
കോഴിക്കോട്: (www.kvartha.com 06.09.2018) ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്യുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് നല്‍കി കേരളാ പോലീസ് മാതൃകയാകുന്നു. പോലീസിന്റെ നീക്കത്തില്‍ അത്ഭുതപ്പെട്ട് യാത്രക്കാര്‍. ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നവരെ പിടികൂടി പിഴ അടപ്പിക്കുന്നത് കേരളത്തില്‍ പുതുമയുള്ള കാര്യമൊന്നുമല്ല.

എന്നാല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി പോലീസ് നടപ്പിലാക്കിയ പുതുമ നിറഞ്ഞ മാതൃകയാണ് യാത്രക്കാര്‍ക്ക് അമ്പരപ്പുണ്ടാക്കിയത്. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തവര്‍ക്ക് സൗജന്യമായി പുതിയൊരെണ്ണം നല്‍കിയായിരുന്നു കോഴിക്കോട് ട്രാഫിക് പോലീസ് ബോധവത്കരണത്തിന് പുതിയ വഴി സ്വീകരിച്ചത്.

Two-wheeler buyers in Kerala to get free helmet, Kozhikode, News, Trending, Passengers, Kozhikode, Police, Kerala

ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് പോലീസിന്റെ വക ആദ്യം ലഭിച്ചത് ഉപദേശമായിരുന്നു. പിന്നാലെ വന്നു പിഴയും. ഒടുവില്‍ പിഴയടച്ച് തടിയൂരാന്‍ നോക്കുമ്പോഴാണ് പിന്നില്‍ നിന്നും വിളി കേട്ടത്, 'മക്കള്‍ ഹെല്‍മറ്റ് വച്ചിട്ട് പോയാല്‍ മതി' എന്ന്. പിഴയ്ക്ക് പിന്നാലെ ഇതിന്റെ കാശും പോവുമെന്ന് കരുതി സങ്കടപ്പെട്ട് നില്‍ക്കുമ്പോ ഴാണ് സൗജന്യമാണെന്ന് അറിയുന്നത്. യാത്രക്കാര്‍ക്കും സന്തോഷം പോലീസുകാര്‍ക്കും സന്തോഷം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two-wheeler buyers in Kerala to get free helmet, Kozhikode, News, Trending, Passengers, Kozhikode, Police, Kerala.