Follow KVARTHA on Google news Follow Us!
ad

നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നേക്കാം...യു എ ഇയില്‍ പബ്ലിക്ക്‌ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക്‌ മുന്നറിയിപ്പുമായി ടെലികോം അതോറിറ്റി

പബ്ലിക്ക്‌ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക്‌ മുന്നറിയിപ്പുമായി യു എ ഇ ടെലികമ്യൂണിക്കേഷന്‍Dubai, Protection, Warning, Hotel, News, Technology, Gulf, World,
ദുബൈ: (www.kvartha.com 20.09.2018) പബ്ലിക്ക്‌ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക്‌ മുന്നറിയിപ്പുമായി യു എ ഇ ടെലികമ്യൂണിക്കേഷന്‍ റെഗുലേഷന്‍ അതോറിറ്റി. നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ സുരക്ഷിതമല്ലാത്ത പബ്ലിക്ക്‌ വൈഫൈ ഉപയോഗിക്കുന്നതിലൂടെ ചോര്‍ന്നേക്കുമെന്നാണ്‌ മുന്നറിയിപ്പ്‌.

ഹോട്ടല്‍, റെസ്‌റ്റോറെന്റ്‌, മാള്‍, കോഫീ ഷോപ്പ്‌ തുടങ്ങിയ ഇടങ്ങളില്‍ നിലവില്‍ പബ്ലിക്ക്‌ വൈഫൈ സേവനം നല്‍കുന്നുണ്ട്‌. എന്നാല്‍ ഇത്തരം വൈഫൈ ഉപയോഗിച്ചാല്‍ നിങ്ങളുടെ ഫോണിലുള്ള ഇമെയില്‍, ക്രെഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങള്‍, ഫോണ്‍ ഗാലറിയിലുള്ള ചിത്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കവര്‍ന്നെടുത്തേക്കാം.

UAE, Public Wifi, Insecure, Information, Telecom Authority, TRA warns UAE residents about using public WiFi, Dubai, Protection, Warning, Hotel, News, Technology, Gulf, World

ഐടി വിദഗ്‌ധരും ഇക്കാര്യം ശരിവെക്കുന്നു. വൈഫൈ ഉപയോഗിക്കുന്നവരുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റി എളുപ്പത്തില്‍ കൈക്കലാക്കാന്‍ സാധിക്കുമെന്ന്‌ ഐ ടി വിദഗ്‌ധര്‍ പറയുന്നു.

പബ്ലിക്ക്‌ വൈഫൈ ഉപയോഗിച്ച്‌ ബ്രൗസ്‌ ചെയ്യുന്ന വെബ്‌സൈറ്റുകള്‍ പോലും സുരക്ഷിതമല്ല. ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ ചെയ്യുന്നവരുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പരും, പാസ്‌ വേഡും കവരാന്‍ വരെ സാധിക്കുമെന്ന്‌ ദുബൈയിലെ പ്രമുഖ ഐ ടി കമ്പനിയിലെ ഉദ്യോഗസ്ഥനായ ക്രിസ്‌റ്റിഫര്‍ പറയുന്നു.

ഏതായാലും പബ്ലിക്ക്‌ വൈഫൈ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുന്നത്‌ നല്ലതാണ്‌. തങ്ങളുടെ ട്വിറ്റര്‍ പോസ്‌റ്റിലൂടെയാണ്‌ ടെലികോം അതോറിറ്റി മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 
UAE, Public Wifi, Insecure, Information, Telecom Authority, TRA warns UAE residents about using public WiFi, Dubai, Protection, Warning, Hotel, News, Technology, Gulf, World.