» » » » » » » » തെലങ്കാന ബസ്സപകടം; രാജ്യം കണ്ട ഏറ്റവും വലിയ ബസ്സപകടത്തില്‍ മരണസംഖ്യ 57

ഹൈദരാബാദ്: (www.kvartha.com 12.09.2018) തെലുങ്കാനയിലെ കൊണ്ടഗട്ടില്‍ ബസ് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 57 ആയി. മരിച്ചവരില്‍ ആറുപേര്‍ കുട്ടികളാണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ മരണസംഖ്യ ഉണ്ടായ ബസ് അപകടമാണിത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

സന്നിവാരംപേട്ടില്‍ 88 യാത്രക്കാര്‍ സഞ്ചരിച്ച തെലങ്കാന സര്‍ക്കാരിന്റെ(ടിഎസ്ആര്‍ടിസി) ജഗത്യാല്‍ ഡിപ്പോയുടെ ബസ് റോഡില്‍ നിന്ന് മുപ്പതടി താഴ്ചയില്‍ മലയടിവാരത്തിലേക്കു മറിയുകയായിരുന്നു. കൊണ്ടഗാട്ടെ ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട മലയ്ക്കു സമീപത്തെ അവസാനത്തെ വളവില്‍ നിന്ന് മറിഞ്ഞ ബസ് നാലു തവണ കരണം മറിഞ്ഞ ശേഷമാണ് കൊക്കയില്‍ വീണത്.


മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചു. ഇതിന് പുറമേ പുറമേ ടിഎന്‍ആര്‍ടിസി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വീതം നല്‍കുമെന്ന് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Hyderabad, bus, Accident, Death Toll, Telungana, Telungana bus tragedy; Death toll reaches 57

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal