Follow KVARTHA on Google news Follow Us!
ad

കിഴക്കിന്റെ വെനീസില്‍ കൗമാര കലാമാമാങ്കത്തിന് ഡിസംബര്‍ 7 ന് കൊടിയുയരും; ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം 3 ദിവസം മാത്രം

കിഴക്കിന്റെ വെനീസില്‍ കൗമാര കലാമാമാങ്കത്തിന് ഡിസംബര്‍ ഏഴിന് കൊടിയുയരും. മഹാപ്രളയം ദുരിതം News, Thiruvananthapuram, Kerala, Kerala school kalolsavam,
തിരുവനന്തപുരം:(www.kvartha.com 18/09/2018) കിഴക്കിന്റെ വെനീസില്‍ കൗമാര കലാമാമാങ്കത്തിന് ഡിസംബര്‍ ഏഴിന് കൊടിയുയരും. മഹാപ്രളയം ദുരിതം വിതച്ച ആലപ്പുഴയില്‍ ഇത്തവണ മൂന്ന് ദിവസം മാത്രമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം അരങ്ങേറുക. ഡിസംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളിലാണ് കലോത്സവം സംഘടിപ്പിക്കുക.

സ്‌കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ ഒന്ന് മുതല് 13 വരെയും സബ് ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ മൂന്ന് വരെയും നടത്തും. ജില്ലാ തല മത്സരങ്ങള്‍ നവംബര്‍ 12 മുതല്‍ 24 വരെ സംഘടിപ്പിക്കാനാണ് തീരുമാനം. രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ അവസാനിപ്പിക്കും. സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 26, 27, 28 തീയതികളില്‍ സംഘടിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

News, Thiruvananthapuram, Kerala, Kerala school kalolsavam, State school Kalotsavam on Dec 7, 8 and 9th

പ്രളയത്തെ തുടര്‍ന്ന് കലോത്സവം മാറ്റിവെക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കലോത്സവം നടത്തണമെന്ന ശക്തമായ ആവശ്യം വന്നതോടെ സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു. ആര്‍ഭാടം ഒഴിവാക്കി പരമാവധി ചെലവു കുറച്ച് കലോത്സവം നടത്താമെന്നാണ് മാനുവല്‍ പരിഷ്‌കരണ കമ്മിറ്റിയുടെ നിര്‍ദേശം.

കലോത്സവത്തിന് ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കും. വര്‍ഷങ്ങളായുള്ള സദ്യരീതി ഒഴിവാക്കി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണം തയാറാക്കും. മുന്‍ വര്‍ഷങ്ങളില്‍ റവന്യു ജില്ലാതലം വരെയുണ്ടായിരുന്ന എല്‍പി, യുപി മത്സരങ്ങള്‍ ഇത്തവണ സ്‌കൂള്‍ തലത്തില്‍ ഒതുക്കും.

കായികമേള തിരുവനന്തപുരത്തും ശാസ്‌ത്രോത്സവം കണ്ണൂരിലും സ്‌പെഷ്യല് സ്‌കൂള്‍ കലോത്സവം കൊല്ലത്തും നടത്തും. കലോത്സവത്തില്‍ പ്രധാന പന്തല്‍ ഒഴിവാക്കും. വിജയികള്‍ക്കു വ്യക്തിഗത ട്രോഫികള്‍ ഉണ്ടാവില്ല. കലോത്സവ ദിവസങ്ങളുടെ എണ്ണം കുറയ്ക്കുന്നതും പരിശോധിക്കും. മത്സരങ്ങള്‍ രാത്രിയിലേക്കു നീളുന്നതൊഴിവാക്കാന്‍ വേദികളുടെ എണ്ണം കൂട്ടാനും ശ്രമമുണ്ട്. വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്കും നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Kerala school kalolsavam, State school Kalotsavam on Dec 7, 8 and 9th