Follow KVARTHA on Google news Follow Us!
ad

ദക്ഷിണാഫ്രിക്കയില്‍ ഇനി കഞ്ചാവ് ഉപയോഗം നിയമപരം

ദക്ഷിണാഫ്രിക്കയില്‍ ഇനി കഞ്ചാവ് ഉപയോഗം നിയമപരം. സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വെയ്ക്കുന്നതും South Africa, World, News, Ganja, South Africans can now use marijuana in private in Africa’s first decriminalization ruling
കേപ്പ്ടൗണ്‍: (www.kvartha.com 18.09.2018) ദക്ഷിണാഫ്രിക്കയില്‍ ഇനി കഞ്ചാവ് ഉപയോഗം നിയമപരം. സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വെയ്ക്കുന്നതും ഉപയോഗിക്കുന്നതും നിയമപരമാക്കി കോടതി ഉത്തരവിട്ടു. സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് വളര്‍ത്തുന്നതും ഇതോടെ കുറ്റകരമല്ലാതായി. അതേസമയം പൊതു ഇടങ്ങളിലെ കഞ്ചാവ് ഉപയോഗവും വില്‍പ്പനയും വിതരണവും കോടതി വിലക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയായവര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റകരമായി കാണാനാകില്ലെന്ന് സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ഇതിന്മേലുള്ള നിരോധനം പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി നിരീക്ഷിച്ചു. കഞ്ചാവ് ഉപയോഗത്തെക്കാള്‍ മദ്യപാനമാണ് ആരോഗ്യത്തിന് ഹാനികരമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കോടതി ശരിവെച്ചു.

വിധി പുറത്തുവന്നതിന് പിന്നാലെ ആഹ്ലാദപ്രകടനവുമായി നിരവധി പേരാണ് നഗരങ്ങളില്‍ ഒത്തുകൂടിയത്. വിഷയത്തില്‍ ആവശ്യമായ നിയമഭേദഗതി വരുത്താന്‍ കോടതി പാര്‍ലമെന്റിന് സമയം അനുവദിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: South Africa, World, News, Ganja, South Africans can now use marijuana in private in Africa’s first decriminalization ruling