Follow KVARTHA on Google news Follow Us!
ad

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന് നേരെ കയ്യേറ്റം, പോലീസ് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് എം സി ജോസഫെയ്ന്‍

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ ഹര്‍ത്താല്‍ ദിനത്തില്‍ ഒരു വിഭാഗം ആളുകള്‍ ആക്രമിച്ചു. കൊട്ടാരക്കരയില്‍ നിന്നും പത്തനാപുരത്തേക്കുള്ള വഴിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി അക്രമികള്‍Kerala, Thiruvananthapuram, News, Women, Assault, Congress, Police, Case, Shahida Kamal assaulted in Pathanapuram; Women commission protested
തിരുവനന്തപുരം: (www.kvartha.com 10.09.2018) വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ ഹര്‍ത്താല്‍ ദിനത്തില്‍ ഒരു വിഭാഗം  ആളുകള്‍ ആക്രമിച്ചു. കൊട്ടാരക്കരയില്‍ നിന്നും പത്തനാപുരത്തേക്കുള്ള വഴിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി അക്രമികള്‍ ഷാഹിദാ കമാലിന്റെ മുടിയില്‍ പിടിച്ചു വലിച്ച് ദേഹോപദ്രവമേല്‍പ്പിക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ് തകര്‍ക്കാനും ശ്രമിച്ചു. മര്‍ദനമേറ്റ് അവശനിലയിലായ ഷാഹിദാ കമാലിനെ പത്തനാപുരം പോലീസ് സ്ഥലത്തെത്തി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അധ്യക്ഷ എം സി ജോസഫെയ്ന്‍ സംഭവത്തെ അപലപിച്ചു. പോലീസ് സത്വര നടപടികള്‍ സ്വീകരിക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലേക്ക് പോവുകയായിരുന്നു ഷാഹിദാ കമാല്‍. മറ്റ് വാഹനങ്ങള്‍ കടത്തിവിട്ട ഒരു വിഭാഗം ആളുകള്‍ തന്റെ കാര്‍ മാത്രം ദുരുദ്ദേശപരമായി തടഞ്ഞു നിര്‍ത്തി ഗ്ലാസ് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു. തുടര്‍ന്ന് തന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു.

ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ നിധിനും മര്‍ദനത്തില്‍ പരിക്കേറ്റു. നിധിനും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാഹിദാ കമാല്‍ പത്തനാപുരം പോലീസില്‍ പരാതി നല്‍കിയതനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala, Thiruvananthapuram, News, Women, Assault, Congress, Police, Case, Shahida Kamal assaulted in Pathanapuram; Women commission protested

Keywords: Kerala, Thiruvananthapuram, News, Women, Assault, Congress, Police, Case, Shahida Kamal assaulted in Pathanapuram; Women commission protested