Follow KVARTHA on Google news Follow Us!
ad

നിങ്ങളുടെ ശമ്പളം തരുന്നില്ലെങ്കില്‍ വേണ്ട; കേരള ജനത ഒപ്പമുണ്ട്; സാലറി ചലഞ്ചിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തോട് ധനമന്ത്രി

'നിങ്ങളുടെ ശമ്പളം തരുന്നില്ലെങ്കില്‍ വേണ്ട, കേരള ജനത സര്‍ക്കാരിന്റെ ഒപ്പമുണ്ട്'. സാലറി News, Thiruvananthapuram, Kerala, Salary,
തിരുവനന്തപുരം:(www.kvartha.com 12/09/2018) 'നിങ്ങളുടെ ശമ്പളം തരുന്നില്ലെങ്കില്‍ വേണ്ട, കേരള ജനത സര്‍ക്കാരിന്റെ ഒപ്പമുണ്ട്'. സാലറി ചലഞ്ചിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഉദ്യോഗസ്ഥര്‍ക്കും പ്രതിപക്ഷ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രസ്താവന. ശമ്പളം തരില്ലെന്ന് പറയാന്‍ ഇക്കൂട്ടര്‍ക്ക് ചമ്മലുണ്ടാകുമെന്നും അതിന്റെ പേരില്‍ സമരവും പ്രതിഷേധവും ആവശ്യമുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ഒന്നിച്ചോ 10 തവണകളായോ സംഭാവനയായി നല്‍കണമെന്നും താല്‍പര്യമില്ലാത്തവര്‍ അക്കാര്യം പ്രസ്താവനയായി എഴുതി നല്‍കിയാല്‍ ഒഴിവാക്കുമെന്നുമാണ് ധനവകുപ്പിന്റെ ഉത്തരവ്. സെപ്റ്റംബറിലെ ശമ്പളം മുതല്‍ വിഹിതം പിടിക്കുമെന്നും ചൊവ്വാഴ്ച പുറത്തിറങ്ങിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.


News, Thiruvananthapuram, Kerala, Salary, Salary Challenge: Finance minister against opposition

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Salary, Salary Challenge: Finance minister against opposition