Follow KVARTHA on Google news Follow Us!
ad

സേഫ് കേരള പദ്ധതി ഉടന്‍ ആരംഭിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

റോഡ് അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ സേഫ് A.K. Shashindran, Safe Kerala project, Kerala, News, Safe Kerala project will be started soon, Says AK Shasheendran
തിരുവനന്തപുരം: (www.kvartha.com 12.09.2018) റോഡ് അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ സേഫ് കേരള പദ്ധതി ഉടന്‍ ആരംഭിക്കുമെന്നു ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. മോട്ടോര്‍വാഹന നിയമ ലംഘനങ്ങള്‍ കര്‍ശനമാക്കിയും സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ഊര്‍ജിതമാക്കിയും അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കാട്ടാക്കട സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 A.K. Shashindran, Safe Kerala project, Kerala, News, Safe Kerala project will be started soon, Says AK Shasheendran

സംസ്ഥാനത്ത് ഇപ്പോഴുണ്ടാകുന്ന റോഡ് അപകടങ്ങളില്‍ 50 ശതമാനമെങ്കിലും കുറയ്ക്കുക എന്നതാണു സേഫ് കേരളയിലൂടെ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 45,000 പേര്‍ക്ക് റോഡ് അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നതായും ഇതില്‍ 10 ശതമാനം പേര്‍ മരണപ്പെടുന്നതായുമാണു കണക്ക്. അപകടത്തില്‍പ്പെടുന്നവരില്‍ മുഖ്യപങ്കും യുവാക്കളാണ്. അമിതവേഗവും നിയമങ്ങള്‍ പാലിക്കുന്നലെ അലംഭാവവുമാണ് അപകടങ്ങള്‍ക്കു മുഖ്യ കാരണം. റോഡ് അപകടങ്ങളില്‍ വിലപ്പെട്ട ജീവനുകള്‍ പൊലിയുന്ന സ്ഥിതി കുറയ്ക്കാന്‍ സേഫ് കേരള വഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികളൊന്നുമില്ലാതെയായിരുന്നു ഉദ്ഘാടനം. ഐ.ബി. സതീഷ് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ. സമ്പത്ത് എം.പി. മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ. പത്മകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്റ്റീഫന്‍, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത എന്നിവര്‍ പ്രസംഗിച്ചു. കെ എല്‍ 74 ആണ് കാട്ടാക്കട സബ് ആര്‍ ടി ഓഫിസിന്റെ കോഡ്. ചൊവ്വാഴ്ച മുതല്‍ ഇവിടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: A.K. Shashindran, Safe Kerala project, Kerala, News, Safe Kerala project will be started soon, Says AK Shasheendran