Follow KVARTHA on Google news Follow Us!
ad

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പി സി ജോര്‍ജ്ജിനു വിനയാകുന്നു

ലൈംഗിക പീഡനത്തിനു വിധേയയായ കന്യാസ്ത്രീയെയും അവര്‍ക്കു നീതി ലഭിക്കുന്നതിനു സമരം ചെയ്ത കന്യാസ്ത്രീകളെയും അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ച പൂഞ്ഞാര്‍ എംഎല്‍എKerala, News, Trending, P.C George, Politics, Woman, P C George will be paid for anti women remarks
തിരുവനന്തപുരം: (www.kvartha.com 10.09.2018) ലൈംഗിക പീഡനത്തിനു വിധേയയായ കന്യാസ്ത്രീയെയും അവര്‍ക്കു നീതി ലഭിക്കുന്നതിനു സമരം ചെയ്ത കന്യാസ്ത്രീകളെയും അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ച പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജിനെതിരേ വ്യാപക പ്രതിഷേധം. ജോര്‍ജ്ജിനെതിരേ നിയമസഭാ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതികള്‍ നല്‍കാനാണ് സാമൂഹിക പ്രവര്‍ത്തകരുടെ തീരുമാനം.

മുമ്പ് ലൈംഗിക പീഡനത്തിന് ഇരയായ നടിയേക്കുറിച്ച് മോശമായി സംസാരിച്ചതിന് ജോര്‍ജ്ജിനെതിരേ കേസെടുത്തിരുന്നു. എന്നാല്‍ അതിനു പിന്നാലെ ആരും കാര്യമായി നീങ്ങിയില്ല. എന്നാല്‍ സ്ത്രീകളേക്കുറിച്ചു തുടര്‍ച്ചയായി വളരെ മോശമായി സംസാരിക്കുന്നയാളെ നിയമസഭാംഗമായി തുടരാന്‍ അനുവദിക്കരുത് എന്ന വികാരം ഇപ്പോള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഈ വിഷയം ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലോ നിയമസഭയ്ക്കു മുന്നിലോ അനിശ്ചിത കാല സമരം തുടങ്ങാന്‍ വിവിധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും കൂടിയാലോചനയിലാണ്. ഹര്‍ത്താലിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.

കന്യാസ്ത്രീ മോശക്കാരിയാണെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധന നടത്തണമെന്നും ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം പി സി ജോര്‍ജ്ജ് പറഞ്ഞത്. ഇത്തരം പരാമര്‍ശങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ടി വി ചാനലുകള്‍ വിട്ടു നില്‍ക്കണം എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. രണ്ട് മുന്നണികളിലുംപെടാത്ത സ്വതന്ത്ര എംഎല്‍എ ആയ ജോര്‍ജ്ജിനെതിരേ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നാല്‍ അതിനെ അനുകൂലിക്കാന്‍ മറുപക്ഷവും തയ്യാറായേക്കും എന്ന സൂചന ശക്തമാണ്. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിലപാട് നിര്‍ണായകമാണ്. ജോര്‍ജ്ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിശദീകരിച്ച് ചൂണ്ടിക്കാട്ടി തയ്യാറാക്കുന്ന പരാതിയുടെ പകര്‍പ്പ് വ്യാപകമായി പ്രചരിപ്പിച്ച് ജനാഭിപ്രായം തേടാന്‍ സിപിഎം തന്നെ ആലോചിക്കുന്നതായി അറിയുന്നു. അതിനു സാമൂഹികമാധ്യമങ്ങളെയും പരമാവധി ഉപയോഗിക്കും. ഇപ്പോള്‍ത്തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ജോര്‍ജ്ജിനെതിരേ വലിയ രോഷമാണ് പുകയുന്നത്. അത് മുതലെടുത്ത് ജോര്‍ജ്ജിനെ പുകയ്ക്കാനാണ് ആലോചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, P.C George, Politics, Woman, P C George will be paid for anti women remarks
  < !- START disable copy paste -->