Follow KVARTHA on Google news Follow Us!
ad

നഗരസഭ നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി

നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍News, Mattannur, Kannur, Kerala, Hotel, Food,
മട്ടന്നൂര്‍:(www.kvartha.com 15/09/2018)നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി. ഉപയോഗത്തിനു പറ്റാത്ത ഭക്ഷണവസ്തുക്കളാണ് പിടികൂടിയത്. ചിക്കന്‍ കറി, മീന്‍ കറി, പൊറോട്ട, ഉപയോഗിച്ച എണ്ണകള്‍, ചിക്കന്‍ കാലുകള്‍, മട്ടന്‍ കറി, വിവിധ തരം അച്ചാറുകള്‍, പെറോട്ട മാവ് തുടങ്ങിയവയാണ് പിടികൂടിയത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാഗേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷണവസ്തുക്കള്‍ പിടികൂടിയത്. വരുംദിവസങ്ങളിലും ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കാനുള്ള നീക്കത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം. കഴിഞ്ഞ ജൂലൈ 24ന് നടത്തിയ പരിശോധനയില്‍ തലശ്ശേരി റോഡിലെ ഒരു ഫാസ്റ്റ്ഫുഡ് കടയില്‍ നിന്നും പഴകിയ വസ്തുക്കള്‍ ചൂടാക്കി നല്‍കുന്നതിനിടയില്‍ നഗരസഭ ആരോഗ്യ വിഭാഗം കൈയ്യോടെ പിടികൂടിയിരുന്നു.


ഭക്ഷണം നല്‍ക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചാണ് നിലവില്‍ മട്ടന്നൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പല ഹോട്ടലുകളിലും ടീ സ്റ്റാളുകളിലും വില്‍പ്പന നടക്കുന്നത്. പലരും വൃത്തിഹീനമായ സ്ഥലങ്ങളില്‍ നിന്നും ഭക്ഷണം പാകം ചെയ്യുന്ന അവസ്ഥ വരെ നിലവിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mattannur, Kannur, Kerala, Hotel, Food, Old foods seized from hotels in Kannur