Follow KVARTHA on Google news Follow Us!
ad

മൂന്നാറും കേരളവും തയാര്‍: വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് കൊച്ചി - മൂന്നാര്‍ വാഹനറാലി

പ്രളയദുരിതങ്ങളെ അകറ്റിനിര്‍ത്തി വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും കേരളവും തയാറായെന്ന് ലോകത്തെ Kochi, Sept 12: Conveying a strong message to the community of travellers across the
കൊച്ചി: (www.kvartha.com 12.09.2018) പ്രളയദുരിതങ്ങളെ അകറ്റിനിര്‍ത്തി വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും കേരളവും തയാറായെന്ന് ലോകത്തെ വിളിച്ചറിയിച്ചുകൊണ്ട് ടൂറിസം മേഖലയിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് കൊച്ചിയില്‍ നിന്ന് മൂന്നാര്‍ മലനിരകളിലേയ്ക്ക് കാര്‍ബുള്ളറ്റ് റാലി നടത്തി.

ഉദ്യമത്തിന് പിന്തുണയര്‍പ്പിച്ച് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, ദേശീയ ടൂറിസം ഉപദേശക സമിതി വിദഗ്ധാംഗം ഏബ്രഹാം ജോര്‍ജ് എന്നിവര്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച റാലിയ്ക്ക് കൊടി വീശി.

നീലക്കുറിഞ്ഞി വിരിഞ്ഞു നിറഞ്ഞ മലനിരകളിലേയ്ക്ക് എത്താന്‍ സഞ്ചാരികള്‍ക്ക് തടസമില്ലെന്നു കൂടി പ്രഖ്യാപിക്കുന്നതായിരുന്നു കേരള ടൂറിസത്തിന്റെ പിന്തുണയോടെ നടത്തിയ റാലി. മൂന്നാറിനൊപ്പം കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും പുതിയ ടൂറിസ്റ്റ് സീസണിനുവേണ്ടി സജ്ജമായിക്കഴിഞ്ഞുവെന്ന സന്ദേശവും റാലി നല്‍കി.

കൊച്ചിയില്‍നിന്ന് 150 കാറുകളും നിരവധി ബുള്ളറ്റുകളും മാര്‍ഗമധ്യേയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ വൈകുന്നേരം ആറരയോടെ മൂന്നാറിലെത്തി. പ്രളയവും ഉരുള്‍പൊട്ടലും മൂന്നാറിനെ ഒറ്റപ്പെടുത്തിയെങ്കിലും നല്ലൊരു സീസണ് പ്രത്യാശ പകര്‍ന്ന് ഇരവികുളം ദേശീയോദ്യാനത്തിലും മറയൂരിലും നീലക്കുറിഞ്ഞി നിറഞ്ഞുകഴിഞ്ഞു.

മൂന്നാറിനെ അനുഭവവേദ്യമാക്കാനായിരുന്നു റാലി സംഘടിപ്പിച്ചതെന്ന് ബേബി മാത്യു പറഞ്ഞു. കേരളത്തിലെത്തുന്നതിന് തടസമൊന്നുമില്ലെന്നും സുഖവാസകേന്ദ്രങ്ങള്‍ സജ്ജമാണെന്നും ടൂറിസ്റ്റുകളെ അറിയിക്കാന്‍ റാലിയിലൂടെ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ടൂറിസം വ്യവസായം തിരിച്ചുവരവിന്റെ പാതയിലാണെന്ന് ലോകത്തെ അറിയിക്കുന്നതിനുള്ള പ്രതീകാത്മക പരിപാടി കൂടിയായാണ് റാലി സംഘടിപ്പിച്ചതെന്ന് ഏബ്രഹാം ജോര്‍ജ് ചൂണ്ടിക്കാട്ടി. മൂന്നാറിലേയ്ക്കുള്ള റോഡുകളെല്ലാം സഞ്ചാരയോഗ്യമാണെന്ന അറിയിപ്പുകൂടി ഇത് നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ മൂന്നാര്‍ സന്ദര്‍ശനത്തിന് യോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനാണ് വിവിധ ടൂറിസം സംഘടനകള്‍ ചേര്‍ന്ന് റാലിയെന്ന ആശയം മുന്നോട്ട് വച്ചതെന്ന് സംഘാടക സമ്മതി ചെയര്‍മാനായ വിനോദ് വി പറഞ്ഞു.

'വിസിറ്റ് കുറിഞ്ഞി' എന്ന ലോഗോയുടെ പ്രകാശനം കെടിഎം വൈസ് പ്രസിഡന്റ് റിയാസ് യു സി നിര്‍വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Kochi, Sept 12: Conveying a strong message to the community of travelers across the world that the flood-ravaged Kerala Tourism is now back into business with a renewed vigour, various tourism trade associations, today held a day-long ‘Car and Bullet Rally’ from Kochi to Munnar aimed at inviting tourists to experience the hill station in all its grandeur.