Follow KVARTHA on Google news Follow Us!
ad

'ബിഷപ്പ് ആദ്യം പീഡിപ്പിച്ചത് കുഞ്ഞിന്റെ കുര്‍ബാനയ്ക്ക് വന്നപ്പോള്‍, പീഡനം നടന്നത് കോണ്‍വെന്റിലെ 20ാം നമ്പര്‍ മുറിയില്‍; പിന്നീട് ഭീഷണിപ്പെടുത്തി പീഡനം സ്ഥിരമാക്കി'

കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി സിസ്റ്റര്‍ Kochi, Kerala, News, Trending, Molestation, Case, Religion, More revelations on Nun molestation case.
കൊച്ചി: (www.kvartha.com 16.09.2018) കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി സിസ്റ്റര്‍ അനുപമ രംഗത്ത്. ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയ്ക്ക് എത്തിയപ്പോഴാണെന്ന് അവര്‍ പറഞ്ഞു. 2014 മേയ് അഞ്ചിനായിരുന്നു ഇത്. കുറവിലങ്ങാട് മിഷണറീസ് ഒഫ് ജീസസ് കോണ്‍വെന്റിലെ 20ാം നമ്പര്‍ മുറിയില്‍ വെച്ചായിരുന്നു പീഡനത്തിനിരയാക്കിയത്.

2014 മെയ് അഞ്ചിന് മഠത്തിലെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് പോകാനായിരുന്നു കന്യാസ്ത്രീയുടെ തീരുമാനം. എന്നാല്‍, പിറ്റേന്ന് നടക്കുന്ന ചടങ്ങില്‍ ഒരുമിച്ചുപോകാമെന്ന് പറഞ്ഞ് ബിഷപ്പ് സിസ്റ്ററിനെ നിര്‍ബന്ധപൂര്‍വ്വം അവിടെ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പിറ്റേ ദിവസം കാലടിയിലെ ഒരു പള്ളിയില്‍ നടന്ന കുര്‍ബാനയില്‍ പങ്കെടുക്കാനായി കന്യാസ്ത്രീ ഫ്രാങ്കോയ്‌ക്കൊപ്പം കാറില്‍ കയറുമ്പോള്‍ കരയുന്നുണ്ടായിരുന്നു. പള്ളിയില്‍ വെച്ച് ബന്ധുക്കള്‍ കാരണം തിരക്കിയപ്പോള്‍ കരയുന്നതല്ലെന്നും പനിയും ജലദോഷവുമാണെന്നുമാണ് കന്യാസ്ത്രീ പറഞ്ഞത്. സിസ്റ്ററിന് സ്ഥിരമായി ജലദോഷമുള്ളതിനാല്‍ എല്ലാവരും അത് വിശ്വസിച്ചുവെന്നും പിന്നീട് ബിഷപ്പ് പലതവണ ഭീഷണിപ്പെടുത്തി കന്യാസ്ത്രീയെ പീഡിപ്പിക്കുകയായിരുന്നുവെന്നും അനുപമ വ്യക്തമാക്കി.

ഈ സംഭവത്തിന് ശേഷം യാത്രകളില്‍ എപ്പോഴും സിസ്റ്റര്‍ മറ്റൊരാളെ കൂടെ കൂട്ടിയിരുന്നു. പീഡനത്തെ പറ്റി സഭയ്ക്ക് പരാതി നല്‍കിയതിന് സിസ്റ്ററും താനും ക്ഷമ പറയണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടിരുന്നു. അതിന് തയ്യാറാകാതിരുന്നതോടെ ഞങ്ങള്‍ രണ്ട് പേരും ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഫ്രാങ്കോ മുളയ്ക്കല്‍ സമ്മര്‍ദം ചെലുത്താത്തതിനാല്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും അനുപമ പറയുന്നു.

സഭയില്‍ നിന്ന് നീതി ലഭിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ സമരത്തിനിറങ്ങില്ലായിരുന്നുവെന്നും ഞങ്ങളുടെ സമരം സഭയ്‌ക്കെതിരല്ലെന്നും അനുപമ വ്യക്തമാക്കി. പരാതിയില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് തെരുവിലേക്ക് ഇറങ്ങിയത്. ഫ്രാങ്കോയുടെ മാനസിക ശാരീരിക പീഡനങ്ങളില്‍ 20 കന്യാസ്ത്രികളാണ് തിരുവസ്ത്രം ഉപേക്ഷിച്ചത്. അവര്‍ ഇപ്പോള്‍ കുടംബജീവിതം നയിക്കുന്നതിനാലാണ് അതിനെ കുറിച്ച് കൂടുതല്‍ പറയാത്തത്. സഭയില്‍ നിന്ന് പുറത്തുപോകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. മനസ്സ് മടുത്ത് പുറത്തുപോകേണ്ടി വന്നാല്‍ ഭയമില്ലെന്നും അവര്‍ വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Trending, Molestation, Case, Religion, More revelations on Nun molestation case.