» » » » » » » » » » » ആത്മാര്‍ത്ഥ സുഹൃത്തിനെ കണ്ണുമടച്ച്‌ വിശ്വസിച്ച എമിറേറ്റി സ്വപ്‌നത്തില്‍ പോലും ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല...

ദുബൈ: (www.kvartha.com 20.09.2018) ആത്മാര്‍ത്ഥ സുഹൃത്തിനെ വിശ്വസിച്ച എമിറേറ്റിക്ക്‌ കിട്ടിയത്‌ എട്ടിന്റെ പണി. സ്വന്തം കുടുംബാംഗത്തെ പോലെ കണ്ട ഒരു അറബ്‌ പൗരന്‍ തന്റെ വിശ്വാസം മുതലെടുത്ത്‌ ചതിച്ചുവെന്ന്‌ കാട്ടി കോടതിയെ സമീപിച്ചിരിക്കുകയാണ്‌ എമിറേറ്റി പൗരന്‍.

തന്റെ സ്വത്തുക്കളുടെ പവര്‍ ഓഫ്‌ അറ്റോണി ആത്മാര്‍ത്ഥ സുഹൃത്തിന്‌ നല്‍കിയതോടെ താന്‍ ചതിക്കപ്പെട്ടുവെന്നാണ്‌ എമിറേറ്റിയുടെ പരാതി. താനറിയാതെ മൊത്തം ഒമ്പത്‌ മില്യണോളം വില വരുന്ന വില്ലയും, ആഢംഭര കാറും, സ്ഥലവും സുഹൃത്ത്‌ മറ്റൊരാള്‍ക്ക്‌ വില്‍പന നടത്തിയെന്നാണ്‌ പരാതിയില്‍ പറയുന്നത്‌.

Cheating, Case, UAE, Emirate, Court, Case, Complaint, Man in UAE betrays best friend's trust; sells villa, land, car for Dh9 million, Dubai, News, Family, Gulf, World

അതേസമയം പവര്‍ ഓഫ്‌ അറ്റോണിയില്‍ പറയുന്നത്‌ പ്രകാരമുള്ള കാര്യങ്ങള്‍ മാത്രമേ ചെയ്‌തുള്ളൂവെന്നാണ്‌ എതിര്‍ഭാഗത്തിന്റെ വാദം. എന്നാല്‍ ഉടമസ്ഥനെ അറിയിക്കാതെയാണ്‌ ഇടപാട്‌ നടത്തിയതെന്നും, ഇതിലൂടെ ലഭിച്ച പണം കൈമാറിയില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

കേസിന്റെ വിചാരണ ഒക്ടോബര്‍ രണ്ടിലേക്ക്‌ മാറ്റിവെച്ചിരിക്കുകയാണ്‌.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cheating, Case, UAE, Emirate, Court, Case, Complaint, Man in UAE betrays best friend's trust; sells villa, land, car for Dh9 million, Dubai, News, Family, Gulf, World.

About Kvartha SAT

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal