Follow KVARTHA on Google news Follow Us!
ad

നമ്പി നാരായാണന് അഭിവാദ്യങ്ങള്‍; ഐ എസ് ആര്‍ ഒ ചാരക്കേസ് വിധി ചരിത്രത്തില്‍ ഇടംപിടിക്കാന്‍ പോകുന്നതെന്ന് അബ്ദുന്നാസര്‍ മഅ്ദനി

ഐ .എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ നമ്ബി നാരയണന് അഭിവാദ്യമര്‍പ്പിച്ച് Kochi, News, Kerala, Trending, History, ISRO, Abdul-Nasar-Madani, Nambi Narayanan,
ബംഗളൂരു: (www.kvartha.com 16.09.2018) ഐ എസ് ആര്‍ ഒ ചാരക്കേസ് വിധി ചരിത്രത്തില്‍ ഇടംപിടിക്കാന്‍ പോകുന്നത്. നിരന്തര നിയമ പോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ നമ്പി നാരയണന് അഭിവാദ്യമര്‍പ്പിച്ച് മഅ്ദനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നെപ്പോലെ നിരന്തര ഭരണകൂട ഭീകരതക്ക് വിധേയരാക്കപ്പെട്ടിട്ടുള്ള പരശ്ശതം നിസ്സഹായര്‍ക്ക് പ്രയോജനം ഉണ്ടായാലും ഇല്ലെങ്കിലും ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നതാണ് ഈ വിധിയെന്നായിരുന്നു മഅ്ദനിയുടെ പോസ്റ്റ്.

പരാതികള്‍ കുറേ ഏറെ ഉന്നയിക്കപ്പെട്ടുവെങ്കിലും ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ജസ്റ്റിസ് ദീപക് മിശ്ര വിടപറയുന്നതിന്റെ മുമ്പ് ചരിത്രത്തില്‍ ഇടം നേടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, News, Kerala, Trending, History, ISRO, Abdul-Nasar-Madani, Nambi Narayanan,