Follow KVARTHA on Google news Follow Us!
ad

ഹസന് വയനാട് സീറ്റ് നല്‍കും; ഷാനവാസിനും കൊടിക്കുന്നിലിനും സുധാകരനും സീറ്റില്ല

കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയ മുതിര്‍ന്ന നേതാവ് എംഎം ഹസന്‍ Thiruvananthapuram, News, Politics, Election, Lok Sabha, M.M Hassan, Kerala,
തിരുവനന്തപുരം: (www.kvartha.com 20.09.2018) കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയ മുതിര്‍ന്ന നേതാവ് എംഎം ഹസന്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകും. വയനാട്ടില്‍ നിന്ന് രണ്ടു തവണ ജയിച്ച ഇപ്പോഴത്തെ എംപി എം ഐ ഷാനവാസിനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാക്കിയ സാഹചര്യത്തിലാണിത്.

വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്കു നിയമിക്കപ്പെട്ട എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍ എന്നിവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റില്ല എന്നാണ് വ്യക്തമായ സൂചന. ഷാനവാസിനും കൊടിക്കുന്നിലിനും സീറ്റുണ്ടാകില്ല എന്ന് നേരത്തേ കെവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 M M Hassan will contest from Wayanadu Loksabha Seat, Thiruvananthapuram, News, Politics, Election, Lok Sabha, M.M Hassan, Kerala

മുതിര്‍ന്ന നേതാവായ ഹസനെ താല്‍ക്കാലിക പ്രസിഡന്റായാണ് നിയമിച്ചതെങ്കിലും അദ്ദേഹത്തെ മാന്യമായി മാറ്റണം എന്ന ധാരണ നേതൃതലത്തില്‍ ഉണ്ടായിരുന്നു. ഹസനെ മാറ്റി ബെന്നി ബെഹനാനെ പ്രസിഡന്റാക്കാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റാക്കിയ ഹൈക്കമാന്‍ഡ് തീരുമാനം തിരിച്ചടിയാണെങ്കിലും ഹസനെ പരിഗണിക്കണം എന്ന കാര്യത്തില്‍ അദ്ദേഹത്തിനും സംശയമില്ല.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഹസന്റെ പേരും ഉയര്‍ന്നെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ കടുംപിടുത്തത്തിലാണ് ബെന്നി ബെഹനാനു മുന്‍തൂക്കം ലഭിച്ചത്. അത് പ്രഖ്യാപിക്കാത്തതുകൊണ്ട് ഇനിയും സ്ഥിരീകരണമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചടയമംഗലത്ത് പരാജയപ്പെടുകയും അതിനു മുമ്പത്തെ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരിക്കുകയും ചെയ്ത ഹസന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റ് എന്ന വാഗ്ദാനം ഹൈക്കമാന്‍ഡ് നല്‍കിയതായാണ് സൂചന.

സ്വാഭാവികമായും ഷാനവാസ് മത്സരിക്കാതിരിക്കുന്നതോടെ ഒഴിവു വരുന്ന വയനാട് സീറ്റില്‍ ഹസന്‍ മത്സരിക്കുമെന്നാണ് വിവരം. ഹസനാണ് മത്സരിക്കുന്നതെങ്കില്‍ വയനാടിനു വേണ്ടി തങ്ങള്‍ അവകാശവാദമുന്നയിക്കില്ല എന്നാണത്ര ലീഗ് നിലപാട്.

ഷാനവാസ് മലബാറിലെ മുസ്ലിം രാഷ്ട്രീയത്തില്‍ സ്ഥിരം സാന്നിധ്യമാകുന്നത് ഇഷ്ടപ്പെടാതിരുന്ന ലീഗ് വയനാട് ചോദിക്കുമെന്ന സൂചന ശക്തമായിരുന്നു. ലീഗ് ശക്തികേന്ദ്രമായ മലപ്പുറം ജില്ലയിലെ വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് വയനാട് ലോക്‌സഭാ മണ്ഡലം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: M M Hassan will contest from Wayanadu Loksabha Seat, Thiruvananthapuram, News, Politics, Election, Lok Sabha, M.M Hassan, Kerala.