Follow KVARTHA on Google news Follow Us!
ad

പടിയിറക്കം സംതൃപ്തിയോടെയെന്ന് എം എം ഹസ്സന്‍; എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനമെന്ന് ഉമ്മന്‍ചാണ്ടി

പുതിയ കെ പി സി സി പ്രസിഡന്റിനേയും ഭാരവാഹികളെയും അഭിനന്ദിക്കുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ KPCC, M.M Hassan, Kerala, News, Oommen Chandy, M M Hassan: Leaving happily
തിരുവനന്തപുരം: (www.kvartha.com 20.09.2018) പുതിയ കെ പി സി സി പ്രസിഡന്റിനേയും ഭാരവാഹികളെയും അഭിനന്ദിക്കുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍. കഴിഞ്ഞ 18 മാസം കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ എ ഐ സി സി ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞെന്ന ആത്മ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത്. പാര്‍ട്ടിയില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിച്ചു.

KPCC, M.M Hassan, Kerala, News, Oommen Chandy, M M Hassan: Leaving happily

ജനമോചനയാത്ര, കുടുംബസംഗമങ്ങള്‍ എന്നിവ നടത്തി പാര്‍ട്ടിയെ ബൂത്തുതലം മുതല്‍ ശക്തമാക്കി. ഓഖി, മഹാപ്രളയം തുടങ്ങിയ ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ പാര്‍ട്ടിതലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്താന്‍ സാധിച്ചു. യു ഡി എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പടയോട്ടം വിജയിപ്പിക്കാന്‍ പാര്‍ട്ടി സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. പ്രളയബാധിതര്‍ക്ക് കെ പി സി സി പ്രഖ്യപിച്ച 1000 ഭവനനിര്‍മ്മാണ പദ്ധതിയിലേക്ക് ജില്ലായോഗങ്ങള്‍ നടത്തി ഫണ്ട് സമാഹരിച്ച് വരുന്നു. അഞ്ച് ലക്ഷം രൂപ നിര്‍മ്മാണ ചെലവ് വരുന്ന 100  വീടിന്റെ  ചെക്ക് ലഭിച്ചു. പുതിയ നേതൃത്വം ഈ പദ്ധതി വിജയകരമായി പൂര്‍ത്തികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമായി നയിക്കാന്‍ കഴിവുള്ള നേതാക്കളെയാണ് എ ഐ സി സി പ്രഖ്യാപിച്ചത്. ഒന്നവര്‍ഷമായി താന്‍ ഉണ്ടാക്കിയെടുത്ത ഐക്യം തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 50 വര്‍ഷമായി പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. തുടര്‍ന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി സജീവമായി തന്നെ മുന്‍നിരയില്‍ ഉണ്ടാകുമെന്നും എം എം ഹസന്‍ പറഞ്ഞു.

എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം: ഉമ്മന്‍ചാണ്ടി

എ ഐ സി സിയുടെ തീരുമാനത്തെ എല്ലാവരും ഉള്‍ക്കൊള്ളുന്നെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കെ പി സി സി പ്രസിഡന്റ് എന്നനിലയില്‍ മികച്ച പ്രവര്‍ത്തനമാണ് എം എം ഹസന്‍ നടത്തിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം നടപ്പാക്കിയെന്ന് ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എ ഐ സി സി പ്രഖ്യാപിച്ചത് പുതിയ ടീമാണ്. അതിന്റെ ക്യാപ്്റ്റനാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ പി സി സിയെ നയിക്കാന്‍ കഴിവുള്ളവരാണ് മുല്ലപ്പള്ളി രാമചന്ദ്രനും എ ഐ സി സി പ്രഖ്യാപിച്ച പുതിയ ടീമും. മറ്റുസംസ്ഥാനങ്ങളില്‍ നടത്തിവന്ന അതേ മാതൃക യിലാണ് എ ഐ സി സി കേരളത്തിലും വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയോഗിച്ചത്. കെ മുരളീധരന്റെ പ്രവര്‍ത്തനമികവിന് പാര്‍ട്ടി നല്‍കിയ അംഗീകരാണ് പുതിയ പദവി.

നേതാക്കള്‍ക്കും ഗ്രൂപ്പിനും പാര്‍ട്ടിയില്‍ പ്രസക്തിയില്ല. പാര്‍ട്ടിയാണു പ്രധാനം. അതിന്റെ  ക്യാപ്റ്റനാണ് കെ പി സി സി പ്രസിഡന്റ്. പുതിയ കെ പി സി സി ഭാരവാഹികളെ സംബന്ധിച്ച തീരുമാനം പ്രസിഡന്റും വര്‍ക്കിംഗ് പ്രസിഡന്റുമാരും നേതാക്കളും ചേര്‍ന്ന് കൂടിയാലോചിച്ച് എടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എത്രതവണ അന്വേഷിച്ചാലും ബാര്‍കോഴക്കേസില്‍ കെ എം മാണി കുറ്റവിമുക്തനായിരിക്കും. യു ഡി എഫിന്റെ കാലത്ത് ഒരു തവണയും എല്‍ ഡി എഫിന്റെ കാലത്ത് രണ്ട് തവണയും അന്വേഷിച്ചു. എന്നിട്ടും ഒന്നും സംഭവിച്ചില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KPCC, M.M Hassan, Kerala, News, Oommen Chandy, M M Hassan: Leaving happily