» » » » » » » » » » » » » ബന്ദില്‍ നിന്ന് പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍

തിരുവനന്തപുരം: (www.kvartha.com 09.09.2018) തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്ന് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ബന്ദ് ആചരിക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളം പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നും വിവരമുണ്ട്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ പരസ്യമായി എതിര്‍ത്ത് രംഗത്തുവന്നിരുന്നു. ഇത്തരം സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് പ്രളയബാധിത പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം.

ഹര്‍ത്താലിനോട് സഹകരിക്കില്ല. ഇതിന്റെ പേരില്‍ സംഘടന നടപടിയുണ്ടായാല്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണ്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്നതായിരുന്നു തന്റെ നിലപാട്. നിലവില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനതയുടെ പ്രയാസങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് ഹര്‍ത്താല്‍.  വി ഡി സതീഷന്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീംലീഗ് നിയമസഭ നേതാവ് എം കെ മുനീറും ഹര്‍ത്താലിനെതിരെ രംഗത്തുവന്നിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Harthal, KPCC, Politics, Petrol Price, diesel, Hike, Congress, Flood, flood affected areas Avoid from Bharath Bandh

/div>

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal