Follow KVARTHA on Google news Follow Us!
ad

ബിഷപ്പ് നേരത്തെ തന്നെ രാജിവെക്കണമായിരുന്നു; കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ

കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസില്‍ നിലപാട് വ്യക്തമാക്കി ലത്തീന്‍ സഭ. പീഡന ആരോപണം നേരിടുന്ന News, Kochi, Kerala, Bishop,
കൊച്ചി:(www.kvartha.com 12/09/2018) കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസില്‍ നിലപാട് വ്യക്തമാക്കി ലത്തീന്‍ സഭ. പീഡന ആരോപണം നേരിടുന്ന ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നേരത്തെതന്നെ രാജിവെക്കണമായിരുന്നുവെന്ന് കെആര്‍എല്‍സിസി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഫ്രാങ്കോ ആണ് സഭ എന്ന വ്യാഖ്യാനം തെറ്റാണെന്നും കേരള റീജ്യണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ വക്താവ് ഷാജി ജോര്‍ജ്ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സഭയ്‌ക്കെതിരെയുള്ളതാണെന്ന ബിഷപ്പിന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പീഡനാരോപണം തികച്ചും വ്യക്തിപരമാണ്. അതില്‍ സഭയ്ക്ക് യാതൊരു ഉത്തരവാദിത്വവുമില്ല. താനാണ് സഭ എന്ന് പ്രചരിപ്പിക്കുന്നത് കത്തോലിക്ക സഭയുടെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണ്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിക്കുകയായിരുന്നു ബിഷപ്പ് ചെയ്യേണ്ടിയിരുന്നതെന്നും സഭ വ്യക്തമാക്കി. ആര്‍ച്ച് ബിഷപ്പ് ഡോ സൂസപാക്യം അധ്യക്ഷനായ സമിതിയാണ് കേരള റീജ്യണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍.
 News, Kochi, Kerala, Bishop, KRLCC against Bishop


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Bishop, KRLCC against Bishop