Follow KVARTHA on Google news Follow Us!
ad

സ്വവര്‍ഗരതി സ്വഭാവ വൈകൃതം; ഇന്ത്യയുടെ പൈതൃകത്തെ നശിപ്പിക്കരുത്: സുപ്രീം കോടതി വിധിക്കെതിരെ കെ പി ശശികല

സ്വവര്‍ഗരതി സ്വഭാവ വൈകൃതമാണെന്നും ഇന്ത്യയുടെ പൈതൃകത്തെ നശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍KP Shashikala against Supreme Court verdict on Section 377, Kerala, Thiruvananthapuram, News, National, Supreme Court of India,
തിരുവനന്തപുരം: (www.kvartha.com 06.09.2018) സ്വവര്‍ഗരതി സ്വഭാവ വൈകൃതമാണെന്നും ഇന്ത്യയുടെ പൈതൃകത്തെ നശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് വ്യക്തമാക്കി ഐപിസി 377 വകുപ്പ് അസാധുവാക്കി സുപ്രീംകോടതിയുടെ ചരിത്രവിധി വന്നതിന് പിന്നാലെയാണ് കെ പി ശശികലയുടെ പ്രതികരണം.

''സ്വഭാവ വൈകൃതമായ സ്വവര്‍ഗ രതിയെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണ്. നമ്മുടെ നാടിന്റെ പാരമ്പര്യവും പൈതൃകവും കൂടി പരിഗണിച്ചാണ് ഭരണഘടനാ ശില്‍പികള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ കൊണ്ട് വന്ന ഐപിസി 377നെ നിലനിര്‍ത്തിയത് നമ്മുടെ സംസ്‌കാരത്തെ കൂടി പരിഗണിച്ചാണ്. അതിനാല്‍ ആ നിയമത്തിന്റെ ഭേദഗതി ശരിയാണോ എന്ന് എനിക്കറിയില്ല. കോടതി വിധിയേയും നടപടികളെയും വിമര്‍ശിക്കാന്‍ ഞാന്‍ ആളല്ല. ഒരുപക്ഷേ ഇത് വ്യക്തിസ്വാതന്ത്ര്യമായിരിക്കാം'', ശശികല പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: KP Shashikala against Supreme Court verdict on Section 377, Kerala, Thiruvananthapuram, News, National, Supreme Court of India,