Follow KVARTHA on Google news Follow Us!
ad

ബാര്‍ കോഴക്കേസ്: സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കണം: കോടിയേരി

ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി വിധി പരിശോധിച്ച് സര്‍ക്കാര്‍ തുടര്‍ നടപടി News, Thiruvananthapuram, Kerala, Court, Kodiyeri Balakrishnan, Investigates,
തിരുവനന്തപുരം:(www.kvartha.com 18/09/2018) ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി വിധി പരിശോധിച്ച് സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കോടതി വിധി യുഡിഎഫിനേറ്റ തിരിച്ചടിയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ചാര്‍ജ് ചെയ്ത കേസ് സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് കോടതി മൂന്നാം തവണയും റിപ്പോര്‍ട്ട് തള്ളുന്നത്.

തെളിവ് ശേഖരിച്ച അന്വേഷണ സംഘം എല്ലാ കാര്യങ്ങളും അന്വേഷിക്കാന്‍ തയ്യാറായില്ല എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഴുതടച്ച അന്വേഷണം വേണം. നേരത്തെ വിട്ടുപോയ കാര്യങ്ങളിലെ തെളിവുകള്‍ സഹിതം കണ്ടെത്താനുള്ള അന്വേഷണമാണ് വേണ്ടത്. ഇക്കാര്യത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരമുള്ള അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 News, Thiruvananthapuram, Kerala, Court, Kodiyeri Balakrishnan, Investigates, kodiyeri against K M Mani


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Court, Kodiyeri Balakrishnan, Investigates, kodiyeri against K M Mani