Follow KVARTHA on Google news Follow Us!
ad

തെലങ്കാന നിയമസഭ പിരിച്ചുവിട്ടു

തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. നിയമസഭ പിരിച്ചുവിടാനുള്ള പ്രമേയം വ്യാഴാഴ്ച ചേHyderabad, News, Politics, Trending, Chief Minister, Report, National,
ഹൈദരാബാദ് : (www.kvartha.com 06.09.2018) തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. നിയമസഭ പിരിച്ചുവിടാനുള്ള പ്രമേയം വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം പാസാക്കി. പ്രമേയം നടപ്പിലാക്കി ഉത്തരവിറക്കുന്നതിനായി മുഖ്യമന്ത്രിയും, മന്ത്രിമാരും ഉടന്‍ ഗവര്‍ണറെ സന്ദര്‍ശിക്കും.

അടുത്തവര്‍ഷം കാലാവധി അവസാനിക്കുന്ന നിയമസഭ പിരിച്ചുവിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തതായി ഭരണകക്ഷിയായ ടിആര്‍എസിന്റെ ഭാഗത്തുനിന്ന് അറിയിച്ചിരുന്നു. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നു മുതിര്‍ന്ന ടിആര്‍എസ് നേതാവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

KCR dissolves Telangana Assembly, asks for fresh mandate, Hyderabad, News, Politics, Trending, Chief Minister, Report, National.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം വേണം തെലങ്കാനയിലെ തെരഞ്ഞെടുപ്പും നടക്കാന്‍. എന്നാല്‍ രണ്ടു തെരഞ്ഞെടുപ്പുകളും ഒരുമിച്ചു വേണ്ടെന്ന നിലപാടിലാണു തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. മാത്രമല്ല, കുറച്ച് ആഴ്ചകളായി പല ജനക്ഷേമപദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുള്ള അനുകൂല വികാരം വോട്ടാക്കി മാറ്റാനാണ് ചന്ദ്രശേഖര റാവുവിന്റെ നീക്കമെന്ന വിലയിരുത്തലുകളും നടക്കുന്നുണ്ട്.

മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ഭാഗ്യ നമ്പറാണ് ആറ്. അതുകൊണ്ട് ആറാം തീയതി തന്നെ നിയമസഭ പിരിച്ചുവിടുമെന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിനൊപ്പം സര്‍ക്കാര്‍ ജീവനാര്‍ക്ക് ശമ്പള വര്‍ധനവ് ഏര്‍പ്പെടുത്തിയുള്ള ചില നിര്‍ണായക തീരുമാനങ്ങളും വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: KCR dissolves Telangana Assembly, asks for fresh mandate, Hyderabad, News, Politics, Trending, Chief Minister, Report, National.