Follow KVARTHA on Google news Follow Us!
ad

ഈ നാട്ടില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ പാടില്ല

ഈ നാട്ടില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ പാടില്ല.Women, News, Food, Controversy, Criticism, Indonesia, Lifestyle & Fashion, World,
അസെ: (www.kvartha.com 06.09.2018) ഈ നാട്ടില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ പാടില്ല. ഇന്തോനേഷ്യയിലെ അസെ പ്രവിശ്യയിലെ ജില്ലയിലാണ് സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന് വിലക്കുള്ളത്.

ഭാര്യയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും ഈ നിയമം ബാധകമാണ്. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരായ പുരുഷന്‍മാരുമായി ഭക്ഷണം പങ്കിടുന്നതും വിലക്കിയിട്ടുണ്ട്. അതേസമയം ഭക്ഷണത്തിന് മുമ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ നന്നായി പെരുമാറാനാണ് ഇത്തരത്തില്‍ ഒരു നിയമം കൊണ്ടു വരുന്നതെന്നാണ് അധികൃതരുടെ വാദം.

Indonesian province bans men and women from dining together, Women, News, Food, Controversy, Criticism, Indonesia, Lifestyle & Fashion, World.

അസെയിലെ ബൈറിന്‍ ജില്ലയിലാണ് പുതിയ നിയമം നടപ്പാക്കിയിരിക്കുന്നത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുരുഷന്‍മാര്‍ക്ക് സ്ത്രീകളോടൊപ്പം റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. ഇവിടെ സ്ത്രീകള്‍ രാത്രി പതിനൊന്ന് മണിക്ക് ശേഷം റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് മൂന്ന് വര്‍ഷം മുമ്പ് തന്നെ വിലക്കിയിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ താമസിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. നേരത്തെ സ്ത്രീകള്‍ക്കെതിരെ പല നിയമങ്ങളും കൊണ്ടുവന്ന് ഏറെ വിമര്‍ശനങ്ങള്‍ നേടിയ രാജ്യമാണ് ഇത്. സ്വവര്‍ഗ സംഭോഗം, ചൂതാട്ടം, മദ്യം തുടങ്ങിയവ ഇവിടെ കുറ്റകരമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indonesian province bans men and women from dining together, Women, News, Food, Controversy, Criticism, Indonesia, Lifestyle & Fashion, World.