Follow KVARTHA on Google news Follow Us!
ad

ഹര്‍ദ്ദിക് പട്ടേല്‍ ആശുപത്രി വിട്ടു; നിരാഹാര സമരം തുടരുമെന്ന് ഫേസ്ബുക്ക് ലൈവില്‍

അഹമ്മദാബാദ്: (www.kvartha.com 10.09.2018) പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ ആശുപത്രി വിട്ടു. ആശുപത്രിയില്‍ നിന്നും ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട ഹര്‍ദ്ദിക് നിരാഹാര സമരം തുടരുമെന്ന് വ്യക്തമാക്കി. ആഗസ്റ്റ് 25നാണ് 24National, Hardik Patel, Hunger strike
അഹമ്മദാബാദ്: (www.kvartha.com 10.09.2018)  പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ ആശുപത്രി വിട്ടു. ആശുപത്രിയില്‍ നിന്നും ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട ഹര്‍ദ്ദിക് നിരാഹാര സമരം തുടരുമെന്ന് വ്യക്തമാക്കി. ആഗസ്റ്റ് 25നാണ് 24കാരനായ ഹര്‍ദ്ദിക് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.

വിദ്യാഭ്യാസ  തൊഴില്‍ മേഖലകളില്‍ പട്ടേല്‍ സമുദായങ്ങള്‍ക്ക് സംവരണം ഉറപ്പ് വരുത്തുക, കര്‍ഷക വായ്പകള്‍ എഴുതിതള്ളുക, രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പാസ് നേതാവ് അല്‌പേഷ് കതിരിയയെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ദ്ദിക് മുന്നോട്ടുവെയ്ക്കുന്നത്.

National, Hardik Patel, Hunger strike

ഹര്‍ദ്ദികിന്റെ സമരത്തിന് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ട്. ഹര്‍ദ്ദികിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തിയിരുന്നു.

നിരാഹാരം അവസാനിപ്പിക്കാന്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ഹര്‍ദ്ദികിനോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാന്‍ നേതാക്കള്‍ കൂട്ടാക്കിയില്ല. പതിനൊന്ന് ദിവസത്തെ നിരാഹാര സമരത്തിനിടയില്‍ ഹര്‍ദ്ദിക്കിന്റെ ശരീര ഭാരം 20 കിലോ കുറഞ്ഞിരുന്നു. ജലപാനവും അവസാനിപ്പിച്ചതിന്റെ പിറ്റേന്നാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Mr Patel was hospitalised a day later, after he stopped drinking water as well when the government failed to initiate talks about his demands.

Keywords: National, Hardik Patel, Hunger strike