Follow KVARTHA on Google news Follow Us!
ad

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വന്‍ സ്വര്‍ണക്കടത്ത്, 2 പേര്‍ പിടിയില്‍

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. സ്വര്‍ണ കടത്തിയ രണ്ട് പേരെ ഡയറക്ടറേറ്റ് Kerala, Kochi, News, Airport, Gold, Smuggling, Custody, Gold smuggling in Nedumbasery airport, 2 held
കൊച്ചി:  (www.kartha.com 12.09.2018)  നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. സ്വര്‍ണ കടത്തിയ രണ്ട് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്‌സ് പിടികൂടി. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. 1.55 കോടി രൂപ വിലവരുന്ന 4.9 കിലോ സ്വര്‍ണം ഇവരില്‍ നിന്നും പിടികൂടി.
Kerala, Kochi, News, Airport, Gold, Smuggling, Custody, Gold smuggling in Nedumbasery airport, 2 held

പേസ്റ്റ് രൂപത്തിലാക്കി പ്രത്യേകം തയ്യാറാക്കിയ തുണി ബെല്‍റ്റില്‍ പൊതിഞ്ഞ് കെട്ടിവച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മേല്‍ വസ്ത്രത്തിനടിയില്‍ അരയില്‍ കെട്ടിവച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ബുധനാഴ്ച റിയാദ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ, എയര്‍ അറേബ്യ വിമാനങ്ങളില്‍ എത്തിയ രണ്ട് പേരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.

നിലമ്പൂര്‍ സ്വദേശികളായ ഇരുവരെയും വിമാനത്താവളത്തിനകത്ത് വെച്ചാണ് പിടികൂടിയത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Airport, Gold, Smuggling, Custody, Gold smuggling in Nedumbasery airport, 2 held