Follow KVARTHA on Google news Follow Us!
ad

ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി. News, Kochi, Kerala, Arrest, Court,
കൊച്ചി:(www.kvartha.com 18/09/2018) ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി. കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജിയാണ് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റിവച്ചത്. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് മുളയ്ക്കല്‍ ജാമ്യാപേക്ഷ നല്‍കിയത്. ബുധനാഴ്ച ഫ്രാങ്കോയെ പോലീസ് ചോദ്യം ചെയ്യാനിരിക്കുകയാണ്. ഇഥിനിടെയാണ് ചൊവ്വാഴ്ച കോടതിക്ക് മുമ്പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിനുശേഷം പോലീസിന് തെളിവുകള്‍ ഉണ്ടെങ്കില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ല എന്നും കോടതി വ്യക്തമാക്കി.

News, Kochi, Kerala, Arrest, Court, Franko Mulaykkal's plea for anticipatory bail; HC Postponed to 25 ,Police,


കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്നും അതിനാലാണ് ഇത്തരത്തില്‍ ഒരു പരാതി നല്‍കിയത് എന്നുമാണ് ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഉന്നയിച്ചിരിക്കുന്നത്. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു. അവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുകയും ഇതിന്റെ തെളിവുകള്‍ സഭയ്ക്ക് ലഭിക്കുകയും ചെയ്തു. ആരോപണങ്ങള്‍ക്കെതിരെ താന്‍ ഉള്‍പ്പടെയുള്ള സംഘം അന്വേഷണത്തിന് ഉത്തരവിട്ടു. കന്യാസ്ത്രീയെ ചുമതലകളില്‍ നിന്നും നീക്കി. ഇതിനു പിന്നില്‍ താനാണ് എന്ന തെറ്റിദ്ധാരണയാണ് വ്യക്തിവൈരാഗ്യം ഉണ്ടാകാന്‍ കാരണം എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ച് കന്യാസ്ത്രീയും രംഗത്തെത്തി. വ്യക്തിവൈരാഗ്യം ഇല്ലെന്നും ബിഷപ്പിന്റെ വാദം പൊള്ളയാണെന്നുമാണ് കന്യാസ്ത്രീയുടെ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Arrest, Court, Franko Mulaykkal's plea for anticipatory bail; HC Postponed to 25 ,Police,