Follow KVARTHA on Google news Follow Us!
ad

റെയില്‍വേ സ്റ്റേഷനില്‍ ദുരിതാശ്വാസ സാധനങ്ങള്‍ കെട്ടിക്കിടക്കുന്നു; സബ് ജഡ്ജി ഇടപെട്ട് വിതരണം ചെയ്തു

റെയില്‍വേ സ്റ്റേഷനില്‍ കെട്ടികിടന്ന വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായുള്ള അരിയും തുണിത്തരങ്ങളും സബ് ജഡ്ജി ഇടപെട്ട് വിതരണം ചെയ്യുന്നതിനുള്ള ഏര്‍പ്പാടുണ്ടാക്കി. ചെങ്ങന്നൂരിലെKerala, News, Trending, Flood, Railway, Foods for Flood victims blocked in Railway Station; Distributed by Sub Judge
ചെങ്ങന്നൂര്‍: (www.kvartha.com 07.09.2018) റെയില്‍വേ സ്റ്റേഷനില്‍ കെട്ടികിടന്ന വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായുള്ള അരിയും തുണിത്തരങ്ങളും സബ് ജഡ്ജി ഇടപെട്ട് വിതരണം ചെയ്യുന്നതിനുള്ള ഏര്‍പ്പാടുണ്ടാക്കി. ചെങ്ങന്നൂരിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ സെക്കന്തരാബാദില്‍ നിന്നും പത്തനംതിട്ട ജില്ലാ കലക്ടരുടെ പേരില്‍ അയച്ചിരുന്നതാണ്. ടണ്‍ കണക്കിനു പച്ചരി ഏറ്റെടുക്കുവാന്‍ ആളില്ലാതെ പ്ലാറ്റ്ഫോമില്‍ കിടക്കുകയായിരുന്നു.

അരിച്ചാക്കുകള്‍ സ്റ്റേഷന്‍ സൂപ്രണ്ട് പോര്‍ട്ടര്‍മാരെ ഉപയോഗിച്ച് എക്സലേറ്ററിന്റെ അടിയിലേക്കു മാറ്റി. തുണിത്തരങ്ങളും ഇതിനോടൊപ്പം ഉണ്ടായിരുന്നു. സ്റ്റേഷന്‍ സൂപ്രണ്ട് താലൂക്ക് ഓഫീസില്‍ വിവരം അറിയിച്ചിരുന്നതായി പറയുന്നു. എന്നാല്‍ തങ്ങള്‍ വിവരം അറിഞ്ഞിരുന്നില്ലെന്ന് റവന്യൂ വിഭാഗവും ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ചയായി നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ എലിയും പാറ്റയും കിളികളും ഇവ ഭക്ഷിച്ചു വരുകയായിരുന്നു.

തുടര്‍ന്നാണ് ആലപ്പുഴ സബ് ജഡ്ജിയും, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയുമായ വി. ഉദയകുമാര്‍ ഇടപെട്ടത്. എത്രയും പെട്ടെന്ന് ഇവ നീക്കം ചെയ്യുന്നതിനും, അര്‍ഹതയുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനും തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Flood, Railway, Foods for Flood victims blocked in Railway Station; Distributed by Sub Judge
  < !- START disable copy paste -->