Follow KVARTHA on Google news Follow Us!
ad

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വ്യാജപണപ്പിരിവെന്ന് സംശയം; രസീത് ബുക്കുകള്‍ ഉപേക്ഷിച്ച നിലയില്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വ്യാജപണപ്പിരിവുകള്‍ നടക്കുന്നുവെന്ന ആക്ഷേപംKerala, Pathanamthitta, News, Trending, Flood, Flood Relief, Receipt Book, Fraud, Flood Relief Receipt books found abandoned
പത്തനംതിട്ട: (www.kvartha.com 12.09.2018) ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വ്യാജപണപ്പിരിവുകള്‍ നടക്കുന്നുവെന്ന ആക്ഷേപം ശക്തമാവുന്നതിനിടെ രസീത് ബുക്കുകള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 'കേരള ഫ്‌ളഡ് റിലീഫ്' എന്ന തലക്കെട്ടോടുകൂടിയ രസീത് ബുക്കാണ് പത്തനംതിട്ടയിലെ പന്തളത്ത് കുരമ്പാല- കീരുകുഴി റോഡില്‍ കുളവള്ളി പാലത്തിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

പന്തളം: ദുരിതാശ്വാസവുമായി ബന്ധപ്പെട്ടു ആളുകളില്‍ നിന്ന് പണം പിരിക്കാനുള്ള രസീതുകള്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. പ്രളയവുമായി ബന്ധപ്പെട്ട് അനേകം തട്ടിപ്പുകള്‍ സംഭവിക്കുന്ന സമയത്ത് ഇത് വ്യാജ പിരിവിനു വേണ്ടിയുണ്ടാക്കിയതെന്നാണ് സംശയം. മുള്ള തോട്ടിലും പരിസരത്തുമായി ഇന്നലെ രാവിലെയാണ് രസീത് ബുക്കുകള്‍ കണ്ടത്. സമാന രസീതുകള്‍ ഉപയോഗിച്ച് പിരിവ് നടത്തിയോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.


രാവിലെ നടക്കാനിറങ്ങിയ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ഇവ കണ്ടെത്തിയത്. പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ് ഐ എത്തി രസീതുകള്‍ കസ്റ്റഡിയില്‍ എടുത്തു. ഇത് അംഗീകൃത സംഘടനകളുടെ രസീത് അല്ലെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എസ് ഐ അറിയിച്ചു. 04734 252222.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Pathanamthitta, News, Trending, Flood, Flood Relief, Receipt Book, Fraud, Flood Relief Receipt books found abandoned