» » » » » » » » » » » ആരുമില്ലാത്തവരെ സഹായിക്കാന്‍ ആത്മാര്‍ത്ഥമായി തുനിഞ്ഞിറങ്ങി ദുബൈ പോലീസ് വീണ്ടും മാതൃകയാകുന്നു; ആദ്യമായി നാടുകാണാനെത്തിയ വിദേശ യുവതിയുടെ പണവും രേഖകളും അടങ്ങിയ പഴ്‌സ് കാണാതെ പോയി; സഹായിക്കാന്‍ ആളില്ലാതെ നിലവിളിച്ച യുവതിക്ക് ഒടുവില്‍ തുണയായതും ഇവര്‍ തന്നെ

ദുബൈ: (www.kvartha.com 12.09.2018) ആരുമില്ലാത്തവരെ സഹായിക്കാന്‍ ആത്മാര്‍ത്ഥമായി തുനിഞ്ഞിറങ്ങി ദുബൈ പോലീസ് വീണ്ടും മാതൃകയാകുന്നു. ആദ്യമായി നാടുകാണാനെത്തിയ വിദേശ യുവതിയുടെ കാണാതെ പോയ പണവും രേഖകളും അടങ്ങിയ പഴ്‌സ് കണ്ടെത്താന്‍ സഹായിച്ചത് ദുബൈ പോലീസ് ആണ്.

കാണാതായ പഴ്‌സും പണവും കണ്ടെത്താന്‍ അങ്ങേയറ്റം വരെ ശ്രമം നടത്തിയ ദുബൈ പോലീസിന്റെ ആത്മാര്‍ത്ഥതയും സേവന സന്നദ്ധതയുമാണ് വീണ്ടും വാര്‍ത്തയാകുന്നത്. ഡെയ്ന്‍മരിയ ഇര്‍വിന്‍ എന്ന അമേരിക്കക്കാരിയുടെ പണവും രേഖകളും അടങ്ങിയ പഴ്‌സ് ആണ് കാണാതായത്.

Dubai Police help tourist find her lost wallet, Dubai, News, Gulf, World, Police, Woman,Visit, Hotel

ആദ്യമായി ദുബൈയില്‍ എത്തിയ ഇവര്‍ നാടുകാണാനുള്ള കറക്കത്തിനിടെ പാസ്‌പോര്‍ട്ട്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, പണം, മറ്റു യാത്രാ രേഖകള്‍ എന്നിവയെല്ലാം അടങ്ങുന്ന പഴ്‌സ് കാണാതെ പോകുകയായിരുന്നു. ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുപോയ യുവതി നേരെ പോയത് ദുബൈ പോലീസിന്റെ അരികിലേക്കാണ്. അവിടെ ചെന്ന് പരാതി പറഞ്ഞ യുവതി യുഎഇ യില്‍ തനിക്ക് ബന്ധുക്കളോ പരിചയക്കാരോ ആരുമില്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു.

കേസ് ഏറ്റെടുത്ത ദുബൈ പോലീസ് സഹായിക്കാന്‍ തയ്യാറാവുകയും യുവതി പോയ സ്ഥലങ്ങളെ കുറിച്ചൊക്കെ ചോദിച്ചറിഞ്ഞ് അവിടെയെല്ലാം പോയി അന്വേഷിക്കുകയും ചെയ്തു. ലിമോസിന്‍ കാറിലായിരുന്നു യുവതി സഞ്ചരിച്ചത്.

ആ കാറ് പോലീസ് കണ്ടെത്തിയെങ്കിലും അതില്‍ നിന്നും പഴ്‌സ് കണ്ടെത്താനായില്ല. തുടര്‍ന്ന് യുവതി പോയ ബുര്‍ജ് ഖലീഫയിലെ റസ്‌റ്റോറന്റിലും സമീപത്തെ ബീച്ചിലും കളഞ്ഞുകിട്ടുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ യുവതി സന്ദര്‍ശിച്ച അര്‍മാനി ഹോട്ടലിലെ ലോസ്റ്റ് ആന്റ് ഫൗണ്ടില്‍ പരിശോധന നടത്തിയപ്പോഴാണ് പഴ്‌സ് കണ്ടെത്തിയത്. രേഖകളെല്ലാം പഴ്‌സില്‍ ഉണ്ടെന്ന് ഉറപ്പിച്ച യുവതി ഒടുവില്‍ ദുബൈ പോലീസിന് നന്ദി പറഞ്ഞാണ് മടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai Police help tourist find her lost wallet, Dubai, News, Gulf, World, Police, Woman,Visit, Hotel.

About Kvartha Alpha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal