Follow KVARTHA on Google news Follow Us!
ad

നാട്ടിലിറങ്ങിയ കാട്ടാന കൂടുതല്‍ പരിഭ്രാന്തി പരത്താന്‍ കാരണം ഡ്രോണ്‍ ക്യാമറയുടെ ദുരുപയോഗമെന്ന് പരാതി

കഴിഞ്ഞ ഭാരത്ബന്ദ് ദിവസം വല്ലക്കോട് ഹാജി റോഡിനടുത്തിറങ്ങി പരിഭ്രാന്തി സൃഷ്ട്ടിച്ച കാട്ടാന കൂടുതല്‍ News, Kannur, Kerala, Complaint, Police,
ഇരിട്ടി: (www.kvartha.com 15/09/2018) കഴിഞ്ഞ ഭാരത്ബന്ദ് ദിവസം വല്ലക്കോട് ഹാജി റോഡിനടുത്തിറങ്ങി പരിഭ്രാന്തി സൃഷ്ട്ടിച്ച കാട്ടാന കൂടുതല്‍ പരിഭ്രന്തനാകാന്‍ കാരണം ഡ്രോണ്‍ ക്യാമറയുടെ ഉപയോഗമാണെന്ന് പരാതി. ആനയെ തുരത്താന്‍ വനം വകുപ്പും പോലീസും സംയുക്തമായി ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനിടയില്‍ ഒരു സ്വകാര്യ വ്യക്തി ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ആ ക്യാമറയുടെ ശബ്ദമാണ് ആനയെ കൂടുതല്‍ പരിഭ്രന്തനാക്കിയത്. സംഭവം ചൂണ്ടിക്കാട്ടി പ്രസാദ് ഫാന്‍സ് അസോസിയേഷനാണ് വനം വകുപ്പിനും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരിക്കുന്നത്.

അപകടങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ മേലില്‍ ഉണ്ടാകാതിരിക്കാനാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് പ്രസാദ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഡ്രോണ്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

 News, Kannur, Kerala, Complaint, Police, Drone camera operations: elephent more panic

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Complaint, Police, Drone camera operations: elephent more panic