Follow KVARTHA on Google news Follow Us!
ad

വിവാഹ മോചനം നേടിയ സ്ത്രീക്ക് ഭര്‍ത്താവിനോ ബന്ധുക്കള്‍ക്കോ എതിരെ സ്ത്രീധന പീഡന പരാതി നല്‍കാനാകില്ലെന്ന് സുപ്രീം കോടതി

വിവാഹ മോചനം നേടിയ സ്ത്രീക്ക് ഭര്‍ത്താവിനോ ബന്ധുക്കള്‍ക്കോ എതിരെ സ്ത്രീധന പീഡന പരാതി നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എNew Delhi, News, Husband, Wife, Dowry, Widows, Divorce, Supreme Court of India, Women, Case, Molestation, Dowry harassment cases not permitted after divorce: SC
ന്യൂഡല്‍ഹി: (www.kvartha.com 09.09.2018) വിവാഹ മോചനം നേടിയ സ്ത്രീക്ക് ഭര്‍ത്താവിനോ ബന്ധുക്കള്‍ക്കോ എതിരെ സ്ത്രീധന പീഡന പരാതി നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പും സ്ത്രീധന നിരോധന നിയമത്തിലെ വ്യവസ്ഥകളും വിവാഹമോചിതരായ ദമ്പതികളുടെ കാര്യത്തില്‍ നിലനില്‍ക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ നല്‍കിയ കേസ് പരിഗണിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ മുന്‍ഭാര്യ സമര്‍പ്പിച്ച സ്ത്രീധന പീഡനക്കേസില്‍ പ്രതിസ്ഥാനത്ത് നിന്നു നീക്കണം എന്നാവശ്യപ്പെട്ടു ഭര്‍ത്താവും വീട്ടുകാരും സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. വിവാഹം മോചനം കഴിഞ്ഞ് നാലു വര്‍ഷത്തിന് ശേഷം നല്‍കിയ ഈ കേസില്‍ കൂടുതല്‍ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.


Keywords: New Delhi, News, Husband, Wife, Dowry, Widows, Divorce, Supreme Court of India, Women, Case, Molestation, Dowry harassment cases not permitted after divorce: SC